in

ഓട്ടോ റിക്ഷക്കാരന്റെ ഭാര്യയായി തകർത്ത് ആൻ അഗസ്റ്റിൻ, തിരിച്ചു വരവ് ഒരുങ്ങി തന്നെ: പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

പ്രശസ്ത ചലച്ചിത്ര താരം അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ്. അരങ്ങേറ്റം കുറിച്ച ആദ്യ സിനമയില്‍ തന്നെ താരത്തെ എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങി.

പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ മലയാള സിനിമയില്‍ ഒരുപാട് വൈറലായിരിക്കുകയാണ്. 2010ആണ് താരം തന്റെ അഭിനയ ജീവിതം ആരഭിക്കുന്നത്. അതിന് ശേഷം ഒരുപാട് സിനിമയില്‍ താരത്തിന് അവസരം ലഭിച്ചു.

ആദ്യ ചിത്രത്തില്‍ തന്നെ ആനിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നേടിയെടുക്കുവാന്‍ കഴിഞ്ഞത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രവുമായി തന്റേടിയായ പെണ്‍കുട്ടിയായി എത്തിയ താരം സിനിമയില്‍ മറ്റൊരു വഴി തെളിയിക്കുകയായിരുന്നു.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്ധ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, റബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ്, നീന, സോളോ എന്നി ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാന്‍ താരത്തിന് അവസരം ലഭിച്ചു.

സിനിമാ മേഖലയില്‍ തിളങ്ങിനിന്നിരുന്ന സാഹചര്യത്തിലായിരുന്നു 2014 താരം വിവാഹിത ആയത്. എന്നാല്‍ തുടര്‍ന്ന് കുടുംബ ജീവിതത്തില്‍ ഉണ്ടായ പല പ്രശ്‌നങ്ങളും ബന്ധം വേര്‍പിരിയുന്നതിലേക്ക് താരത്തിന്റെ നിലപാടുകളും തീരുമാനങ്ങളും കൊണ്ടെത്തിക്കുകയായിരുന്നു. അച്ഛന്റെ വേര്‍പിരിയലും പ്രശ്‌നങ്ങളുമെല്ലാം സിനിമയില്‍ നിന്ന് ആനിനെ അകറ്റി നിര്‍ത്തുകയും ചെയ്തു.

ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങിയിരിക്കുകയാണ് താരം. വിവാഹബന്ധം ഒരു എടുത്തുചാട്ടം ആകാം, മെച്യൂരിറ്റി ആണ് ജീവിത ബന്ധം തീരുമാനിക്കുന്നത് എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ലെങ്കിലും അതിനൊരു പ്രാധാന്യം ഉണ്ടാകാം എന്നാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത് എന്ന് താരം പറയുന്നു.

തന്റെ കല്യാണം ഒരു എടുത്തുചാട്ടം ആയി പോയി എന്നാണ് താരം പറയുന്നത്. പക്ഷേ എങ്കിലും എല്ലാം നടക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. എന്റെ ജീവിതം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല ഓര്‍മകളും ചീത്ത ഓര്‍മ്മകളും ഉണ്ടാകും.

വേണ്ടത് മാത്രം സ്വീകരിക്കാം. പക്ഷേ ആ സമയങ്ങളില്‍ ഒക്കെ തന്റെ അച്ഛന്റെ ഇടനെഞ്ചു മിസ് ചെയ്തിട്ടുണ്ടെന്നും അച്ഛന്‍ ഉണ്ടായിരുന്നേല്‍ എനിക്ക് ആ നെഞ്ചില്‍ പോയി കിടക്കാം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വന്നാല്‍ അച്ഛന്‍ ഷൂട്ടിങ് ഉണ്ടായ കാര്യങ്ങള്‍ എല്ലാം പറഞ്ഞു തരും.

അതുകൊണ്ട് സിനിമ എന്ന് പറയുന്നത് തന്നെ അച്ഛനായിരുന്നു എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് താരം സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം വീണ്ടും അഭിനയ ജീവിതത്തില്‍ സജീവമാവുകയാണ് താരം.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയില്‍ കൂടിയാണ് താരം വീണ്ടും എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം ഇപ്പോഴിതാ സ്റ്റൈലിഷ ലുക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഡ്രസ് ആനിന് നന്നായിട്ട് ചേരുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

Written by Editor 3

എന്റെ കൂടെ അഭിനയിച്ച ഒരു താരത്തോട് എന്നിക്ക്‌ പ്രണയം തോന്നിയിട്ടുണ്ട്, വെള്ളമടിച്ച് വാളുവെച്ചിട്ടുണ്ട്; മംമ്ത തുറന്ന് പറയുന്നു

ശരീര പ്രദർശനം നടത്തുന്നതിൽ ഒരു തെറ്റുമില്ല, കീർത്തി സുരഷ് ഇപ്പോൾ എവിടെയാണെന്ന് നോക്കു; അനു ഇമ്മാനുവൽ പറയുന്നത് ഇങ്ങനെ