in ,

നല്ല വേഷമാണെന്ന് ഒക്കെ പറഞ്ഞ് വിളിക്കും, പിന്നെ വേറെ രീതിയിൽ ഒക്കെ ഓരോന്ന് ചെയ്യിപ്പിക്കും; പറ്റിയ ചതികളെ കുറിച്ച് ആൻഡ്രിയ തുറന്ന് പറയുന്നു

അന്നയും റസൂലും എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന ശാലീന സുന്ദരിയായ തെന്നിന്ത്യൻ നായികയാണ് ആൻഡ്രിയ ജെർമിയ. താരം നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്തു. പിന്നണി ഗായികയായി സിനിമയിലെത്തിയ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്.

അന്നയും റസൂലും എന്ന ചിത്രത്തിനുശേഷം ലണ്ടൻ ബ്രിഡ്ജ് എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി താരം തിളങ്ങിയിരുന്നു. ഡാൻസർ, സംഗീതസംവിധായക, മോഡൽ എന്നീ നിലകളിൽ തെന്നിന്ത്യൻ സിനിമാലോകത്ത് പ്രശസ്തയാണ് താരം.

സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നായികമാരിൽ ഒരാൾ തന്നെയാണ് ആൻഡ്രിയ. മത്സ്യകന്യകയുടെ വേഷത്തിൽ അതിസുന്ദരിയായ എത്തിയ ആൻഡ്രിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു സൃഷ്ടിച്ചത്. ഫോട്ടോഷൂട്ടിനായി ടോപ്പിലെസ് ആയി എത്തിയ ആൻറിയയെ വിമർശിച്ച് നിരവധി പേരും രംഗത്ത് എത്തിയിരുന്നു.

ജെ എഫ് ഡബ്ലിയു മാസികയുടെ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് താരം അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത്. സുന്ദരായിരുന്നു ചിത്രം പകർത്തിയത്. ഈ ചിത്രങ്ങൾ താരം തന്നെയാണ് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ മറ്റുള്ളവർക്ക് മുന്നിലേക്ക് എത്തിച്ചത്.

പാട്ടുകാരി ആവുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയരംഗത്തേക്ക് കടന്നുവരികയായിരുന്നു. തമിഴ്, മലയാളം, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഗ്ലാമർ വേഷങ്ങൾ അടക്കം കൈകാര്യം ചെയ്യുന്നതിന് യാതൊരു മടിയും ഇല്ലാത്തതുകൊണ്ട് തന്നെ താരത്തിന് എന്നും സിനിമയിൽ അവസരങ്ങൾ ഏറെയാണ്. ലഭിച്ച കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്നു മികച്ചതായി തന്നെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാനും താരം ശ്രദ്ധിച്ചിട്ടുണ്ട്.

തമിഴ് സിനിമ മേഖലയിൽ നിലനിൽക്കുന്ന ആൺ മേൽക്കോയ്മയ്ക്ക് എതിരെ ശക്തമായ ഭാഷയിൽ തുറന്നടിച്ചും താരം രംഗത്തെത്തിയിരുന്നു. സൂപ്പർസ്റ്റാറുകൾ എല്ലാം തന്നെ പുരുഷന്മാരായിരിക്കും. ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾ ആരാണെന്ന് ചോദ്യത്തിന് ഷാരൂഖാൻ, സൽമാൻ ഖാൻ, അമീർഖാൻ, അമിതാബച്ചൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ പേരുകൾ ഒക്കെ ആയിരിക്കും ഉത്തരം.

ഒരാൾ പോലും ഒരു നടിയുടെ പേര് പറയണമെന്നില്ല എന്ന് താരം പറയുന്നു. റാം സംവിധാനം ചെയ്ത തരമണി ആൻഡ്രിയയ്ക്ക് ഏറെ നിരൂപക പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളിൽ ഒന്നാണ്. അതിനുശേഷം താനൊരു സിനിമയ്ക്കായും കരാർ ഒപ്പിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു.

ഏത് നായകനൊപ്പം ആണ് അഭിനയിച്ചത് എന്ന് അനുസരിച്ചായിരിക്കും ഒരു നായികയുടെ സക്സസ് വിലയിരുത്തുന്നത് എന്നും സ്വന്തമായി അവൾ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നും ആൻറിയെ പറയുന്നു. അരക്കെട്ടിളക്കാനും നൃത്തമാടാനും മാത്രമുള്ളതല്ല നായിക.

ഞാൻ സെ ക്സി ആണ്. പക്ഷേ എനിക്ക് അഭിനയിക്കാനും അറിയാം. ദയവായി എനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കു എന്നാണ് താരം പറഞ്ഞത്. പലപ്പോഴും നല്ല കഥാപാത്രങ്ങൾ എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ചെയ്യിക്കുന്നത് അധികവും സെക്സി കഥാപാത്രങ്ങൾ ആയിരിക്കും.

ഒരു നായിക അത്തരം കാര്യങ്ങൾക്ക് വേണ്ടി മാത്രമുള്ളവരാണെന്ന് സിനിമാലോകത്തിന് ഇന്നൊരു കാഴ്ചപ്പാട് ഉണ്ടെന്നും അത് തെറ്റാണെന്നും തനിക്ക് ഉൾപ്പെടെ അത്തരത്തിലുള്ള പല പൊരുത്തക്കേടുകളും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് ആണ് ആൻഡ്രിയ വ്യക്തമാക്കുന്നത്.

Written by Editor 1

ഹോട്ടായി ബീച്ചിൽ കറങ്ങുന്ന ഫോട്ടോസിലൂടെ ആരാധകരെ മയക്കി പ്രിയാ വാര്യർ: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ബാത്ത് ഗൗണിൽ പൊളി ലുക്കിൽ നടി ശരണ്യ നായർ.. കിടിലൻ ഫോട്ടോസ് കാണാം