in

ചെറിയ നടി ആയതുകൊണ്ട് സൗകര്യങ്ങളും ശമ്പളവും കുറവായിരിക്കും: തുറന്നുപറഞ്ഞ് അനാർക്കലി മരിക്കാർ

വിനീത് ചിത്രം ആനന്ദത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമായിരുന്നു അനാർക്കലി മരിക്കാർ. ഇപ്പോഴത്തെ സിനിമ ജീവിതത്തെക്കുറിച്ചും സിനിമയിലെ വേർതിരിവിനെ കുറിച്ചും അനാർക്കലി ക്ലബ് നൽകിയ അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ്. ലൊക്കേഷനിൽ ഭക്ഷണം കഴിക്കുന്നത് രണ്ടു വിഭാഗം തിരിച്ചാണ് എന്നാണ് നടി അനാർക്കലി അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞത്.വളരെ
ചെറിയ അഭിനേത്രി ആയതുകൊണ്ട് കിട്ടുന്ന വിലയും സൗകര്യങ്ങളും കുറവായിരിക്കും. ആനന്ദത്തിൽ അഭിനയിച്ചു കഴിഞ്ഞിട്ടും സിനിമ എന്താണെന്ന് അവിടുത്തെ രീതി എങ്ങനെയാണെന്ന് ആളുകൾ എങ്ങനെയാണെന്നും തനിക്ക് ശരിക്കും അറിയില്ലായിരുന്നു.

മുഴുവൻ പോസിറ്റീവ് ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. അതുകഴിഞ്ഞാണ് ശരിക്കും ഒരു സെറ്റിൽ പോയത് അപ്പോഴാണ് ആളുകൾ നമ്മളോട് പെരുമാറുന്നത് മനസ്സിലായി തുടങ്ങിയത്.വിമാനത്തിന്റെ സെറ്റിൽ പോയപ്പോഴാണ് തനിക്കെല്ലാം പൂർണമായി മനസ്സിലായതെന്നും അനാർക്കലി കൂട്ടിച്ചേർത്തു.

ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് വരെ രണ്ട് സെക്ഷൻ ഉണ്ടെന്നൊക്കെ അന്നാണ് മനസ്സിലാക്കിയത്. പ്രശ്നമുള്ള കാര്യമല്ല ഇതൊക്കെ പക്ഷേ ഇങ്ങനെയൊരു ഹൈറാർക്കി ഉണ്ടെന്ന് മനസ്സിലാക്കുന്നത് വൈകിയായിരുന്നു. ചെറിയ അഭിനേത്രി ആയതുകൊണ്ട് നമുക്ക് കിട്ടുന്ന വിലയും സൗകര്യങ്ങളും ഒക്കെ കുറവായിരിക്കും. അത് വളരെ സങ്കടം ആയിരുന്നു.എങ്ങനെയൊക്കെ ആണോ എന്നോർത്ത് ഒരുപാട് ദുഃഖിച്ചിട്ടുണ്ട് പിന്നെയെല്ലാം ശരിയായെന്ന് താരം തുറന്നുപറഞ്ഞു.

Written by amrutha

ഓർമയില്ലേ ഈ നായികയെ!! പെൺമക്കൾ ‘പ്രിയം’ നായികയ്ക്ക് നൽകിയ  സർപ്രൈസ് കണ്ടോ

കയർ പിരിച്ചുള്ള ഉടയാട : കടൽത്തീരത്ത് ഗ്ലാമർ ലുക്കിൽ ദീപ്തി സതി