in

എന്നെ കാണാൻ മിയ ഖലീഫയെ പോലെ ഉണ്ടെന്ന് ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്; അനാർക്കലി മരയ്ക്കാർ

ആനന്ദം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനംകീഴടക്കിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഇതിനോടകം ഒരുപാട് ആരാധകരെ സമ്പാദിക്കാനും താരത്തിനായി. നടി എന്നതിലുപരി സോഷ്യല്‍ മീഡിയയിലൂടെയാണ് താരം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.

പ്രത്യേകിച്ചും ട്രോളന്‍മാരാണ് അനാര്‍ക്കലി മരയ്ക്കാരെ മലയാളികള്‍ക്ക് കൂടുതലും പരിചയപ്പെടുത്തി തന്നത്.
താരം തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാര്‍ക്കലിയെ മറ്റു നടിമാരില്‍ നിന്നു വ്യത്യസ്ഥയാക്കുന്നത്.

താരം ഒരഭിമുഖത്തില്‍ മുമ്പ് പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അവതാരക ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും വളരെ ബോള്‍ഡ് ആയാണ് താരം ഉത്തരം നല്‍കുന്നത്. താങ്കളെ കാണാന്‍ ”ഇന്ന ആളെ പോലെയുണ്ട് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധയാകര്‍ഷിച്ചത്..”എന്നെ കാണാന്‍ മിയ ഖലിഫയെ പോലെയുണ്ട്..

പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ എന്നെ കുറിച് പറയാറുണ്ട് ‘ എന്നായിരുന്നു താരത്തിന്റെ മറുപടി. ”മിയ ഖലീഫ പോ ണ്‍ സ്റ്റാറാണ്. പക്ഷെ ആ രീതിയിലല്ല. എന്തോ മുഖച്ഛായ അവരുടെ പോലെ എന്നാണ് പറയുന്നത്”. ”ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എനിക്കും അതുപോലെയൊക്കെ തോന്നിയിട്ടുണ്ട്” എന്നും താരം കൂട്ടിച്ചേര്‍ത്തു.

സിനിമകളില്‍ പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് അനാര്‍ക്കലിഅടുത്തിടെ ഒരു ചെറിയ വിവാദത്തിലും പ്പെട്ടിരുന്നു അനാര്‍ക്കലി.അനാര്‍ക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടില്‍ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്.

അത് പിന്നീട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂര്‍വം സംഭവിക്കില്ലായെന്നും അനാര്‍ക്കലി പറഞ്ഞു. അതേസമയം ബ്രേക്കപ്പിനെപ്പറ്റി നടി പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാന്‍ ഇഷ്ടമില്ലെന്നും അനാര്‍ക്കലി പറഞ്ഞു. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നു പറഞ്ഞു.

അന്ന് കാമുകന്‍ തന്നെ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ട് വരെയുണ്ട്.

അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുമായിരുന്നെന്നും അനാര്‍ക്കലി പറഞ്ഞു. എന്നാല്‍ പീന്നിട് അതില്‍ നിന്ന് പുറത്ത് വന്നെന്നും ഇപ്പോള്‍ താന്‍ ഒന്നു കൂടി ചിന്തിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വസ്ത്ര ധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ ഇനി പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, ‘ഓകെ ബായ് ‘ എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാര്‍ക്കലി, മുന്‍പ് ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. തനിക്കിപ്പോള്‍ പ്രേമമുണ്ടെന്നും. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരു പോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും അനാര്‍ക്കലി പറഞ്ഞു.

Written by Editor 3

ദുബായ് മരുഭൂമിയിൽ സ്റ്റൈലിഷ് ലുക്കിൽ ദിൽഷ, പൊളിച്ചെന്ന് ആരാധകർ.. ഫോട്ടോസ് കാണാം

അമ്പോ.. ജിമ്മിൽ അടിപൊളി മെയ്വഴക്കവുമായി ഡാൻസ് കളിച്ച് അഹാന കൃഷ്ണകുമാർ; വീഡിയോ