in

ദുബായ് മരുഭൂമിയിൽ സ്റ്റൈലിഷ് ലുക്കിൽ ദിൽഷ, പൊളിച്ചെന്ന് ആരാധകർ.. ഫോട്ടോസ് കാണാം

ബിഗ് ബോസിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. ഡാൻസ് വേദിയിലൂടെയാണ് ദിൽഷ കടന്നുവരുന്നതെങ്കലും ഇപ്പോൾ ബിഗ് ബോസ് വിജയി എന്ന നിലയിലാണ് താരം ശ്രദ്ധേയയാകുന്നത്. സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി സജീവമായി നിൽക്കുന്ന സമയത്ത് ആണ് താരത്തിന് ബിഗ് ബോസ്സിലേക്ക് ക്ഷണം വരുന്നത്.

അങ്ങനെ ദിൽഷ ബിഗ് ബോസ്സിൽ മത്സരാർത്ഥി ആയി എത്തുകയും ചെയ്തു. ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യ പെൺ മത്സരവിജയി ആണ് ദിൽഷ. ദിൽഷയുടെ വിജയം സഹമത്സരാർത്ഥികളിലും ചില അസ്വസ്ഥതകൾ ആണ് സൃഷ്ടിച്ചത്.

ഷോയ്ക്കിടയിൽ സഹമത്സരാർത്ഥി റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് ദിൽഷയും കുടുംബവും നേരിടേണ്ടി വന്നത്.

എന്നാൽ അവിടെ എല്ലാം മനധൈര്യത്തോടു കൂടി മുന്നോട്ടു നീങ്ങാൻ സാധിച്ചു. ഒരു നർത്തകി എന്നതിനോടൊപ്പം തന്നെ ഒരു മോഡലും കൂടിയാണ്. ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ട്രഡീഷണൽ മോഡാണും ഗോൾഡും ക്ലാസിക് ലുക്കും എല്ലാം അതിമനോഹരമായ താരം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ, ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ദിൽഷയുടെ രൂപത്തേക്കാൾ ഒരുപക്ഷേ പ്രേക്ഷകരെ ഞെട്ടിക്കുന്നത് അതിൻറെ ബാഗ്രൗണ്ട് ആണ് . എപ്പോഴും വളരെ മനോഹരവും ആർട്ടിന് പ്രാധാന്യം കൽപ്പിക്കുന്നതുമായ നിറങ്ങൾക്ക് ഇടയിൽ നിൽക്കുന്ന ദിൽഷ ഇത്തവണ നിൽക്കുന്നത് മരുഭൂമിയിലാണ്.

ചുറ്റും മണൽ വിരിച്ച ഭൂമിയും നീലാകാശവും മാത്രമാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ ദിശ യോടൊപ്പം തന്നെ സഹോദരിയെയും കാണാൻ സാധിക്കുന്നുണ്ട്. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള താരം ഗൾഫ് രാജ്യത്തേക്ക് ട്രിപ്പ് പോയതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കാരണം എപ്പോഴും യാത്രകൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.

സന്തോഷമായാലും സങ്കടമായാലും ദിൽഷ അത് ആഘോഷിക്കാൻ ആഗ്രഹിക്കുന്നത് യാത്രകൾ ചെയ്താണ്. കറുത്ത ഷൂട്ട്സും സ്യൂട്ടും അണിഞ്ഞ് സഹോദരിക്കൊപ്പം നിൽക്കുന്ന താരം ഏറെ സന്തോഷവതിയുമാണ്. ദിൽഷ എത്തിയിരിക്കുന്നത് തന്നെ സ്റ്റൈലിഷ് ലുക്കിലാണ് അതും ആരാധകർ എടുത്തു പറയുന്നു. കൂളിംഗ് ഗ്ലാസ് കോട്ടും ഒക്കെ ധരിച്ചു പകർത്തിയ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ ആണ് പങ്കുവെച്ചത്.

ഇതോടെ ബിൽഷ എവിടെയാണെന്ന് സംബന്ധിച്ച ചർച്ചകൾ തുടങ്ങി കഴിഞ്ഞു സോഷ്യൽ മീഡിയ. സഹോദരി ശിഖ പ്രസന്നനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റംസാൻ മുഹമ്മദും താരത്തിനൊപ്പം ഉണ്ടായിരുന്നു. “നിങ്ങൾ എപ്പോഴും ആഗ്രഹിച്ച ജീവിതം നയിക്കാൻ ധൈര്യപ്പെടുക..”, എന്ന ക്യാപ്ഷനോടെയാണ് ദിൽഷ വീഡിയോ പോസ്റ്റ് ചെയ്തത്.

Written by Editor 5

പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും പുതു തലമുറ പഠിക്കേണ്ടതുണ്ട്; ആര്യാ രാജേന്ദ്രൻ പറയുന്നു

എന്നെ കാണാൻ മിയ ഖലീഫയെ പോലെ ഉണ്ടെന്ന് ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്; അനാർക്കലി മരയ്ക്കാർ