in

പ്രോഗ്രാമിന്റെ ഇടയിൽ വെച്ച് പണി പാളിയപ്പോൾ.. സഹ താരത്തിന്റെ ഡ്രസ്സ്‌ വാങ്ങിയിടേണ്ടി വന്ന അവസ്ഥ. അനന്യ പാണ്ടേയ്ക്ക് സംഭവിച്ചത് ഇങ്ങനെ

ബോളിവുഡില്‍ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി അനന്യ പാണ്ഡെ. ഔട്ട്ഫിറ്റില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന കാര്യത്തിലും താരം ഒട്ടും പുറകിലല്ല. എന്നാല്‍ ഇപ്പോള്‍ ധരിച്ച ഒരു വസ്ത്രത്തിന്റെ പേരില്‍ ട്രോളുകള്‍ നേരിടുകയാണ് അനന്യ പാണ്ഡെ. സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തില്‍ സദാചാരക്കണ്ണുകളുമായി എത്തുന്നവര്‍ ഇക്കുറി അനന്യയെയാണ് ഇരയാക്കിയിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ചടങ്ങിന് ധരിച്ച ഔട്ട്ഫിറ്റാണ് ട്രോളുകള്‍ക്ക് ഇടയാക്കിയത്. ബ്രൗണ്‍ കളറിലുള്ള ബ്രാലെറ്റും വൈറ്റ് ജീന്‍സുമാണ് അനന്യ ധരിച്ചിരുന്നത്. എന്നാല്‍ മുംബൈയിലെ തണുപ്പുള്ള കാലാവസ്ഥയ്ക്ക് ചേരുന്നതായിരുന്നില്ല താരത്തിന്റെ വസ്ത്രം. ഫോട്ടോക്ക് പോസ് ചെയ്ത് അല്‍പസമയമാകും മുമ്പേ തണുപ്പിനാല്‍ അസ്വസ്ഥയാകുന്ന അനന്യയെ വീഡിയോയില്‍ കാണാം. ഇതോടെയാണ് ട്രോളുകള്‍ കമന്റായി വന്നുതുടങ്ങിയത്.

ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുംമുമ്പ് അനന്യ കാലാവസ്ഥ കൂടി പരി?ഗണിക്കേണ്ടതല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഫാഷന്റെ പേരുപറഞ്ഞ് മുംബൈയിലെ തണുപ്പിലേക്ക് ബ്രാലെറ്റ് ഇടണമായിരുന്നോ എന്ന് മറ്റുചിലര്‍ ചോദിക്കുന്നു. സിനിമയുടെ പ്രൊമോഷന് ശരീരം പ്രദര്‍ശിപ്പിക്കുന്ന ഔട്ട്ഫിറ്റ് വേണമായിരുന്നോ എന്ന് നേരിട്ട് സദാചാരം കമന്റ് ചെയ്തവരുമുണ്ട്.

എന്നാല്‍ അനന്യയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. ആളുകളെ അവര്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്ന ആളുകള്‍ ഈ നൂറ്റാണ്ടിലും ഉണ്ടെന്നത് കഷ്ടമാണെന്ന് മറ്റുചിലര്‍ പറയുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടയാണ് അനന്യ പാണ്ഡെ. കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വമ്പന്‍ ഹിറ്റുകളൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും ചുരുങ്ങിയ ചിത്രങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരം ചങ്കി പാണ്ഡെയുടെ മകള്‍ എന്നതിനപ്പുറം ബോളിവുഡ് സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ നടി. 2019ല്‍ പുറത്തിറങ്ങിയ, ടൈഗര്‍ ഷ്റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2വിലൂടെയാണ് അനന്യ ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പെര്‍ഫോമന്‍സാണ് അനന്യ കാഴ്ചവെച്ചത്. എന്നാല്‍ ചിത്രം സാമ്പത്തികമായി വലിയ വിജയം കരസ്ഥമാക്കിയില്ല. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2ലെ അനന്യയുടെ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടു. തുടര്‍ന്ന് കാര്‍ത്തിക് ആര്യന്‍ നായകനായ ‘പാതി പത്‌നി ഓര്‍ വോഹ്’ എന്ന ചിത്രത്തില്‍ ഭൂമി പഡ്‌നേക്കറിനൊപ്പം രണ്ടില്‍ ഒരു നായികയായി എത്തിയ അനന്യ ആ വര്‍ഷത്തെ മികച്ച യുവനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കി.

‘പാതി പത്‌നി ഓര്‍ വോഹ്യ്ക്ക് പിന്നാലെ ചിത്രത്തിലെ നായകന്‍ കാര്‍ത്തിക് ആര്യനും അനന്യയും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കാര്‍ത്തിക് ആര്യന്റെ പേര് മറ്റ് നടിമാരുടെ കൂടി ചേര്‍ന്ന് വായിയ്ക്കപ്പെട്ടതോടെ ആ അധ്യായം അടയുകയായിരുന്നു.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Written by Editor 3

എന്റെ ടോപ് മൊത്തം ഊരണം എന്നുള്ളത് 65 വയസ്സുള്ള ആ നിർമ്മാതാവിന്റെ നിർബന്ധമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി..!

ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയ്യുന്ന മലയാളികളുടെ ഈ പ്രിയ താരത്തെ മനസ്സിലായോ? വീഡിയോ ഏറ്റെടുത്ത് ആരധകർ