in

അമ്പോ.. ബിക്കിനിയിൽ കടൽ തീരത്ത് ആർത്തുല്ലസിച്ച് അനന്യ പാണ്ഡെ.. കിടിലൻ ഫോട്ടോസ് കാണാം

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടയാണ് അനന്യ പാണ്ഡെ. കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വമ്പന്‍ ഹിറ്റുകളൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും ചുരുങ്ങിയ ചിത്രങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരം ചങ്കി പാണ്ഡെയുടെ മകള്‍ എന്നതിനപ്പുറം ബോളിവുഡ് സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ നടി. 2019ല്‍ പുറത്തിറങ്ങിയ, ടൈഗര്‍ ഷ്റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2വിലൂടെയാണ് അനന്യ ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പെര്‍ഫോമന്‍സാണ് അനന്യ കാഴ്ചവെച്ചത്. എന്നാല്‍ ചിത്രം സാമ്പത്തികമായി വലിയ വിജയം കരസ്ഥമാക്കിയില്ല. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2ലെ അനന്യയുടെ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടു. തുടര്‍ന്ന് കാര്‍ത്തിക് ആര്യന്‍ നായകനായ ‘പാതി പത്‌നി ഓര്‍ വോഹ്’ എന്ന ചിത്രത്തില്‍ ഭൂമി പഡ്‌നേക്കറിനൊപ്പം രണ്ടില്‍ ഒരു നായികയായി എത്തിയ അനന്യ ആ വര്‍ഷത്തെ മികച്ച യുവനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കി.

‘പാതി പത്‌നി ഓര്‍ വോഹ്യ്ക്ക് പിന്നാലെ ചിത്രത്തിലെ നായകന്‍ കാര്‍ത്തിക് ആര്യനും അനന്യയും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കാര്‍ത്തിക് ആര്യന്റെ പേര് മറ്റ് നടിമാരുടെ കൂടി ചേര്‍ന്ന് വായിയ്ക്കപ്പെട്ടതോടെ ആ അധ്യായം അടയുകയായിരുന്നു. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലേയ്ക്കും താരം തന്റെ ചുവട് ഉറപ്പിയ്ക്കുവാനുള്ള ശ്രമത്തിലാണ്.

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ലൈഗര്‍ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അനന്യ ആണ്. ചിത്രം വിവിധ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ബോളിവുഡില്‍ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നുകൊണ്ടേ ഇരിയ്ക്കുകയാണ് അനന്യ. ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും മകള്‍ സുഹാനയുടെയും സുഹൃത്ത് കൂടിയായാണ് താരം.

അടുത്തിടെ അനന്യ പാണ്ഡെ നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ ലിംഗ വിവേചനം നേരിട്ടിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. പലയാളുകളില്‍ നിന്നും മോശം അനുഭവമുണ്ടായി. ഇതില്‍ പലതും മാറിടത്തിന്റെ വലിപ്പം കൂട്ടണമെന്നും മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തണമെന്നുമൊക്കെയുള്ള കമന്റുകളാണ് ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്നതെന്ന് രണ്‍വീര്‍ ഷോയില്‍ അനന്യ വെളിപ്പെടുത്തി.

ഇപ്പോഴിതാ താരത്തിന്റെ ന്യൂ ഇയര്‍ ആഘോഷചിത്രങ്ങളാണ് വൈറലാകുന്നത്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഇടവേള എടുത്തുകൊണ്ട് അനന്യ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വേണ്ടി കൂടി തിരഞ്ഞെടുത്തത് തായ്ലന്‍ഡ് ആയിരുന്നു. അവിടെ നിന്നുള്ള അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്. ഒരു ബീച്ചില്‍ പുസ്തകം വായിച്ചിരിക്കുന്ന ഫോട്ടോസും അനന്യ അതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Written by Editor 3

കയ്യിൽ ബിയർ ബോട്ടിലുമായി ബിക്കിനിയിൽ ഗോവയിൽ അടിച്ചു പൊളിച്ച് മാധുരി, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

വമ്പൻ താരനിരയുമായി അയ്യര് കണ്ട ദുബായ്; എം.എ നിഷാദ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി