in

പ്രായത്തെ തോൽപ്പിച്ച് അനന്യ!!!  ക്ലാസ്സിലുക്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണ്

2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ അഭിനേരംഗത്ത് അരങ്ങേറ്റം കുറിച്ച് നായികയാണ് അനന്യ. തമിഴിലും തെലുങ്കിലും മലയാളത്തിലും ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഭാഗമായ അനന്യ നീണ്ടനാളത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ രംഗത്തേക്ക് തിരക്കിയെത്തുന്നത്.

തമിഴിൽ പുറത്തിറങ്ങിയ നാടോടികൾ എന്ന ചിത്രത്തിലൂടെ താരത്തിന് വലിയൊരു ബ്രേക്ക് ആയിരുന്നു കരിയറിൽ നേടിയെടുത്തത്. പിന്നീട് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും മികച്ച നടിക്കുള്ള അവാർഡും അടക്കം നിരവധി പുരസ്കാരങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയത്. 2021ൽ പുറത്തിറങ്ങിയ ഭ്രമം എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്കുശേഷം അനന്യ അഭിനയരംഗത്ത് തിരികെഎത്തിയത്.പിന്നീട് അപ്പൻ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വളരെയധികം ആക്ടീവായ നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സാരിയിൽ ലുക്കിലാണ് അനന്യ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. മിനിമലായുള്ള മേക്കപ്പും ആഡംബരങ്ങൾ നിറഞ്ഞ സ്വർണാഭരണങ്ങളും ആണ് ഫോട്ടോഷൂട്ടിൽ അണിഞ്ഞിരിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

പോസിറ്റീവ്, നാടോടികൾ, രഹസ്യപോലീസ്,ശിക്കാർ, കാണ്ഡഹാർ, ജൂനിയേഴ്സ്,ഡോക്ടർ ലൗവ്, സാൻവിച്ച്, മാസ്റ്റേഴ്സ്, പുലിവാൽ,ഗോഡ് ഫാദർ തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Written by amrutha

മനോഹരിയാവാൻ സമയവും തിളക്കവും അത്യാവശ്യമാണ്!!  സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കാനൊരുങ്ങി അനുശ്രീ

ഇത് നമ്മുടെ പാലായിലെ സുന്ദരിക്കുട്ടിയല്ലേ!!! സാരിയിൽ ഏഴഴകുമായി മിയ : ഫോട്ടോഷൂട്ട്