in

ഏട്ടായി കോഫി!!! ഭാവിവരനുമൊത്തു റിസോർട്ടിൽ അവധി ആഘോഷിക്കുന്ന അമേയ മാത്യു

മോഡലും നടിയുമായ അമേയ മാത്യു വിവാഹിതയാകുന്ന വാർത്ത അടുത്തിടെ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോൾ ഇതാ ഭാവിവരനുമൊത്ത് താരം ഒരു സ്വകാര്യ റിസോർട്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പങ്കുവെച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയയിലൂടെ വിവാഹിതയാകുന്ന വാർത്ത പുറത്തുവിട്ടത്. കൂടാതെ എൻഗേജ്മെൻറ് കഴിഞ്ഞുവെന്നും പ്രേക്ഷകരെ അറിയിച്ചിരുന്നു. അന്ന് വരന്റെ ചിത്രം പുറത്ത് വിട്ടിരുന്നില്ല, വൈകാതെ തന്നെ താരം വരനുമൊത്തുള്ള ചിത്രവും പങ്കുവെച്ചു.

” ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരുകയാണ്- ” ആയിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. വിവാഹ തീയതി ആണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.ഉടനെ ഉണ്ടാകും എന്നാണ് ആരാധകർക്ക് കമന്റുകൾ നൽകിയത്.

കിരൺ എന്നാണ് ഭാവിവരന്റെ   പേര്. സോഷ്യൽ മീഡിയയിലൂടെ കിരണും ചിത്രങ്ങൾ വച്ചിട്ടുണ്ട്. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും വൈകാതെ തന്നെ വിവാഹം ഉണ്ടാകും എന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്ന് താരം അറിയിച്ചിരുന്നു. ഒരുപിടി ചിത്രങ്ങളിലൂടെയും കരിക്ക് സീരീസിലൂടെയുമാണ് നടി പ്രേക്ഷകർക്കിടയിൽ സജീവമായത്. പിന്നീടങ്ങോട്ട് നിരവധി ആരാധകരെ താരത്തിന് ലഭിക്കുകയും ചെയ്തു. വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെയും ഉണ്ടാക്കിയെടുത്തു.

Written by amrutha

ഇതെന്താ പെടക്കണ മീനോ!!! അണ്ടർ വാട്ടർ തെറാപ്പിയുമായി ദീപ്തി സതി : വീഡിയോ

അമ്പരപ്പിക്കുന്ന കേക്കും സർപ്രൈസുകളും : മകളുടെ പിറന്നാൾ അത്യാഡംബരമായി ആഘോഷിച്ചു ബി ബി ഫാമിലി