in

എന്റെ പൊക്കിൾ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല; അമല പോൾ പറയുന്നത് ഇങ്ങനെ

തെന്നിന്ത്യൻ സിനിമ ലോകത്തിൽ വലിയ ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് അമല പോൾ. മലയാളത്തിൽ നിന്നും അഭിനയ ലോകത്തിൽ എത്തിയ താരം ശ്രദ്ധ നേടിയത് തമിഴിൽ ആയിരുന്നു. തമിഴിൽ വമ്പൻ വിജയ ചിത്രങ്ങൾ നേടിയ താരം ഭാഗ്യനായികായി മാറിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിൽ അമല പോൾ സജീവമാണ്. നീല താമര എന്ന ചിത്രത്തിൽ ചിത്രത്തിൽ കൂടിയാണ് അമല പോൾ അഭിനയ ലോകത്തിൽ എത്തുന്നത്. മൈന എന്ന ചിത്രത്തിൽ കൂടി ആണ് അമല പോൾ ശ്രദ്ധ നേടുന്നത്. ഒരേ സമയം തമിഴ് സിനിമകളിൽ തിളങ്ങി നിന്ന താരം കൂടിയാണ് അമല പോൾ.

മലയാളത്തിൽ മോഹൻലാലിനൊപ്പം ചെയ്ത റൺ ബേബി റൺ വമ്പൻ വിജയമാക്കാൻ അമലയ്ക്ക് കഴിഞ്ഞിരുന്നു. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, വിജയ്, അല്ലു അർജുൻ, ഫഹദ് ഫാസിൽ, ധനുഷ് എന്നിവർക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള അമല ഒരേസമയം നടൻ വേഷങ്ങളും ഗ്ലാമർ വേഷങ്ങളും അതോടോപ്പം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.

ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്.
ഇപ്പോൾ തിരിട്ടുപയലെ 2 എന്ന ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോൾ അമല പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

അമലയും ബോബി സിംഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു ആരാധകരിൽ നിന്ന് ഉണ്ടായ പ്രതികരണമെന്ന് താരം പറയുന്നു.

എന്നാൽ സാരിയിൽ അല്പമധികം ഗ്ലാമറായിട്ടാണ് അമല പോസ്റ്ററിൽ എത്തിയത്. ഒറ്റ പോസ്റ്ററിലൂടെ തന്നെ ചിത്രത്തിന് ഏറെ മാധ്യമശ്രദ്ധ കിട്ടുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് അമല നടത്തിയ പ്രസ്താവന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്.

അഭിനേത്രി എന്ന നിലയിൽ പൂർണ്ണമായും സംതൃപ്തി നൽകിയ ചിത്രമാണ് അത്. സത്യത്തിൽ പോസ്റ്ററിൽ വന്ന തന്റെ പൊക്കിൾ സിനിമയിൽ ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറയുന്നു. പ്രശസ്ത സംവിധായകനായ വിജയ് ആയിരുന്നു അമലയുടെ ഭർത്താവ്. പിന്നീട് ഈ വിവാഹ ബന്ധം അധിക നാൾ മുന്നോട്ട് പോയില്ല.

വിവാഹ മോചനത്തിനുശേഷം സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചതാരം ഇപ്പോൾ വീണ്ടും സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമായാണ് ഇടപഴകുന്നത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ താരം തിരിച്ചെത്തിയത്.

കടാവർ എന്ന ചിത്രമാണ് അമല പോളിന്റെ കൈ ഏറ്റവും കൂടുതൽ പുറത്തിറങ്ങിയത്. സസ്പെൻസ് ക്രൈം ത്രില്ലർ ആയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇപ്പോൾ ടീച്ചർ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് താരം.

Written by Editor 5

കൂളിംഗ് ഗ്ലാസ് വച്ച് പൂളിൽ ചില്ല് ചെയ്‌ത രഞ്ജിനി ഹരിദാസ്, ഹോട്ടെന്ന് ആരാധകർ… വീഡിയോ

അമ്പോ.. എന്തൊരു മെയ്‌വഴക്കമാണ് ഇത്.. ആരാധകരെ അമ്പരിപ്പിച്ച് കലക്കൻ ഡാൻസുമായി സാനിയ.. വീഡിയോ കാണാം