in ,

അങ്ങനെ അന്ന് ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സിനിമയിൽ ഉണ്ടാവില്ലായിരുന്നു; അമല പോൾ തുറന്ന് പറയുന്നു

തെന്നിന്ത്യൻ സിനിമാലോകത്ത് ഇന്ന് അറിയപ്പെടുന്ന നായികമാരിൽ ഒരാൾ എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അമലാപോൾ. വ്യത്യസ്തമായ കുറെയേറെ കഥാപാത്രങ്ങളിലൂടെ നിരവധി പ്രേക്ഷകരെ നേടിയെടുക്കുവാൻ അമല പോളിന് സാധിച്ചിട്ടുണ്ട്.

2009 പുറത്തിറങ്ങിയ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം മലയാളമുൾപ്പെടെ വ്യത്യസ്ത ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയെങ്കിലും നീലത്താമര എന്ന ചിത്രത്തിലെ ബീന എന്ന താരത്തിന്റെ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

താരം ആദ്യം അഭിനയിച്ച തമിഴ് ചിത്രവും അങ്ങനെ തന്നെയായിരുന്നു.ആദ്യ ചിത്രങ്ങൾ വലിയ വിജയമായില്ല എങ്കിലും പിന്നീട് സിനിമാ മേഖലയിൽ ഒരിക്കലും മാറ്റി എഴുതപ്പെടാൻ കഴിയാത്ത പേരുകളിൽ ഒന്നായി അമലയുടെ പേരും മാറുകയായിരുന്നു.മൈന എന്ന ചിത്രത്തിനുശേഷം കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നിരവധി അവസരങ്ങളാണ് അമലയെ തേടി എത്തിയത്.

തന്റെ കരിയറിലെ തന്നെ ബ്രേക്ക് ത്രൂ ചിത്രം എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങളിലൊന്നും മൈന തന്നെയാണ് എന്ന് ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കുകയുണ്ടായി. താൻ ആ ഒരു ചിത്രം തിരഞ്ഞെടുത്തില്ലായിരുന്നു എങ്കിൽ തൻറെ കരിയർ തന്നെ അവസാനിച്ചു പോകുമായിരുന്നു എന്ന് അമല വ്യക്തമാക്കുകയുണ്ടായി.അമല എന്ന താരത്തിന്റെ അഭിനയമികവും കഴിവും എത്രത്തോളമുണ്ടെന്ന് തുറന്നുകാട്ടിയ ചിത്രങ്ങളിൽ ഒന്നുതന്നെയായിരുന്നു മൈന.

നിരവധി പുരസ്കാരങ്ങൾ അടക്കം നേടിയെടുത്ത മൈനയിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. സമൂഹമാധ്യമങ്ങളിലും സിനിമ മേഖലയിലും പിന്നീട് താരം സജീവമായി തന്നെ നിലനിൽക്കുകയും ചെയ്തു. ഓരോ കഥാപാത്രവും ആളുകൾ കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങിയതോടെ കൂടുതൽ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരം അതീവ ശ്രദ്ധ പുലർത്തുവാൻ തന്നെ ശ്രമിക്കുകയുണ്ടായി.

തൽഫലമായി നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾക്കാണ് താരം ജീവൻ നൽകിയത്. കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുക്കുവാൻ അമല ശ്രദ്ധിക്കാറുണ്ട്. ആടെ എന്ന ചിത്രത്തിൽ നഗ്നയായി പോലും അഭിനയിക്കുവാൻ താരം തയ്യാറായി. സിനിമയ്ക്കും കഥാപാത്രത്തിന് വേണ്ടി ഏതറ്റംവരെയും പോകുവാൻ താൻ തയ്യാറാണ് എന്നതിൻറെ തെളിവ് കൂടിയായിരുന്നു ആ ചിത്രത്തിലെ കഥാപാത്രം.

തുടർന്ന് നിരവധി വിമർശനങ്ങളും പരിഹാസങ്ങളും താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ ബോധത്തോടുകൂടി താരം നേരിടുകയായിരുന്നു. ഇന്നും അഭിനയ രംഗത്തും സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്.

അധികവും ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്നത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നതും അത്തരത്തിലുള്ള റോളുകളിൽ ആണെന്നതും എടുത്തുപറയേണ്ട ഘടകമാണ്. വ്യത്യസ്തമായ കുറെയേറെ കഥാപാത്രങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത താരത്തിന്റെ വാർത്തകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ വാർത്താമാധ്യമങ്ങളും ഏറ്റെടുക്കാറ് ഉണ്ട്.

സഹോദരൻറെ ബാച്ചിലർ പാർട്ടിക്ക് ഉൾപ്പെടെ താരം പങ്കുവെച്ച വീഡിയോകൾക്ക് നേരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും നേരിടേണ്ടി വന്നത്. എന്നാൽ പറയുന്നവർക്ക് എന്തും ആകാം എന്ന നിലപാട് സ്വീകരിക്കുന്നതുകൊണ്ട് തന്നെ താരം മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടി പറയുവാൻ ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.

Written by Editor 1

വിവാഹ നിശ്ചയം വരെ ഒരിക്കൽ എത്തിയ ഇരുവരുടേയും ബന്ധം മുറിയാൻ കാരണം എന്താണെന്ന് അറിയുമോ? രശ്മികയും നടൻ രക്ഷിതും തമ്മിൽ പിരിയാനുള്ള കാരണം..!

മുട്ടിനൊപ്പം ഇറക്കമുള്ള വസ്ത്രത്തിന് എന്താണ് കുഴപ്പം; തുണി വാങ്ങി തരാന്‍ ആളില്ലേന്ന് ചോദിക്കുന്നവരോട് സംയുക്ത ചോദിക്കുന്നത് ഇങ്ങനെ