in

എനിക്ക് നാണം തോന്നിയിരുന്നു… എന്നാൽ സ്വാസിക അങ്ങെനെ നാണമില്ലാതെയാണ് അഭിനയിച്ചത്.. അലൻസിയർ പറയുന്നു

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പണത്തിന്റെ ഹുങ്കുള്ള ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാന്‍ മടിക്കാത്ത എതിര്‍ക്കുന്നവരെ അടിച്ചു പരത്തുന്ന ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെല്‍നയായാണ് സ്വാസികയെത്തുന്നത്. വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സുന്ദരിയായി സെല്‍നയെ അയാള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണം കൊടുത്തു വാങ്ങുകയായിരുന്നു. ടോക്‌സിക് ബന്ധത്തിലൂടെ കടന്നു പോകുന്ന സെല്‍ന.

ഇടയ്ക്ക് വെച്ച് അച്ചായന്‍ കിടപ്പിലാവുകയും ഇയാളെ നോക്കാനെത്തുന്ന റോഷന്‍ മാത്യുവിന്റെ കഥാപാത്രവുമായുള്ള വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ കഥാതന്തു. ട്രെയിലര്‍, ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സ്വാസികയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ തങ്ങള്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അലന്‍സിയര്‍.

ആദ്യം എടുത്ത സീന്‍ തന്നെ ഇന്റിമേറ്റ് സീന്‍ ആയിരുന്നു. എനിക്ക് നാണം ആയിരുന്നു ഇവള്‍ക്ക് ഒരു നാണവും ഇല്ലായിരുന്നു. അവളാണ് എന്റെ നാണം മാറ്റിയത്. സിദ്ധാര്‍ഥും ഞാനും കൂടി ഒരു സ്‌ക്രിപ്റ്റിന്റെ കാര്യം സംസാരിക്കുകയാണ്. ഞാന്‍ അത് വേണോ എന്ന് ചോദിച്ചു സംശയിച്ചു നില്‍ക്കുമ്പോള്‍ ഇവള്‍ അതിന്റെ ഇടയ്ക്ക് കയറി വന്നിട്ട് എന്താണ് എന്ന് ചോദിച്ചു, ഞങ്ങള്‍ സംഭവം പറഞ്ഞു.

സിദ്ധാര്‍ത്ഥിന് ഇത് കമ്മ്യൂണിക്കേറ്റ് ചെയ്യാനാകുന്നില്ല. എനിക്കത് എങ്ങനെ ചെയ്യണം എന്നറിയാതെ നാണിച്ചു നില്കുകയാണ്. അപ്പോള്‍ ഇങ്ങോട്ട് വാ ചേട്ടാ എന്ന് പറഞ്ഞുകൊണ്ട് അവളാണ് എന്നെ വിളിക്കുന്നത്. അവളുടെ ധൈര്യമാണ് ഈ സിനിമ. എന്റെ വീട്ടില്‍ സിനിമ ഇറങ്ങി കഴിഞ്ഞിട്ട് കയറാന്‍ പറ്റുമോ എന്ന് അറിയത്തില്ല എന്നും അലന്‍സിയര്‍ പറയുന്നുണ്ട്.

ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചും വെറുപ്പിച്ചും ആണ് സിനിമയില്‍ അഭിനയിച്ചത്. സ്വാസിക പറഞ്ഞതുപോലെ പരസ്പരം കൊണ്ടും കൊടുത്തും സ്‌നേഹിച്ചും വിദ്വേഷവും ദേഷ്യവും ഒക്കെ കാണിച്ചായിരുന്നു അഭിനയം. സിദ്ധാര്‍ഥ് ഭരതന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വളരെ ഇഷ്ടപെട്ടുവെന്നും അതുകൊണ്ടാണ് തന്റെ അടുത്ത് ഇപ്പോഴും സ്വാസിക ഇരിക്കുന്നതെന്നും അലന്‍സിയര്‍ പറയുന്നു.

ഞങ്ങളുടെ ശരീരം ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കോ അവള്‍ക്കോ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്. ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് ചെയ്തത്. കാണുന്നവനാണീ പ്രശ്‌നം. ഞങ്ങളുടെ ഇമോഷന്‍സാണ് നിങ്ങള്‍ പങ്കുവെച്ചത്.

പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാജിക്. ആര്‍ട്ടിന്റെ മാജിക്. ഞങ്ങള്‍ വേറെയൊരു കഥാപാത്രമായി മാറുകയാണ്. അവിടെ ഞങ്ങള്‍ ഇല്ല. ഞങ്ങള്‍ വേറെ രൂപത്തിലേക്കാണ് മാറുന്നത്. ആ രൂപത്തിന്റെ ഭാവങ്ങളും ഛേഷ്ടകളുമൊക്കെയാണ് ഞങ്ങളൊക്കെ അഭിനയിച്ച് തീര്‍ക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

Written by Editor 3

എന്റെ മോശം സ്വഭാവം ഇതാണ്; വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിമർശിക്കുന്നവരോട് താരം പ്രതികരിക്കുന്നത് ഇങ്ങനെ

ഇതാര് മത്സ്യ കന്യകയോ… ആരാധകരെ ചൂടുപിടിപ്പിച്ച് മോഡലിന്റെ ഫോട്ടോഷൂട്ട്: ഫോട്ടോസ്