in ,

മിന്നൽ മുരളിയിൽ പെൺകുട്ടിക്ക് ഡബ്ബ് ചെയ്ത് ഐശ്വര്യ ലക്ഷ്മി:  വീഡിയോ പുറത്തുവിട്ട് ബേസിൽ ജോസഫ്

ടോവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിൽ ടോവിനോ തോമസ് ,ഗുരു സോമസുന്ദരം ,ഷെല്ലിയും നിരവധി താരങ്ങളും അണിനിരന്നിരുന്നു. ചിത്രം  മികച്ച അഭിപ്രായം നേടി ചിത്രം പല ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിത പ്രേക്ഷകർക്ക് അധികം അറിയാത്ത ഒരു വിവരം കൂടി സംവിധായകൻ ബേസിൽ ജോസഫ് പങ്കുവെച്ചിരിക്കുകയാണ്.

മിന്നൽ മുരളിയ്ക്കൽ നടി ഐശ്വര്യ ലക്ഷ്മി ലക്ഷ്മിയും ഭാഗമായിട്ടുണ്ട് എന്നതാണ് ആ വാർത്ത. മിന്നൽ മുരളി യിലെ ഒരു കുട്ടിക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് ഐശ്വര്യലക്ഷ്മി ഇപ്പോൾ വാർത്തകളിൽ ശ്രദ്ധനേടുന്നത്. ബേസിൽ ജോസഫ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യലക്ഷ്മിക്ക് ഡബ്ബ് ചെയ്യുന്നത്. ബേസിലാണ്  വീഡിയോയും പുറത്തുവിട്ടത് .ഒരു ക്ലാസ് റൂം സീനിലാണ് ഐശ്വര്യലക്ഷ്മി ഒരു പെൺകുട്ടിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്.  ക്യൂട്ടായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത്.

ടീച്ചർ മിന്നലിനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ ‘ടീച്ചറെ അപ്പൊ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ’ എന്നൊരു പെൺകുട്ടി ചോദിക്കുന്നുണ്ട്. ആ കുട്ടിയുടെ ശബ്ദത്തിനാണ് നടി ഐശ്വര്യ ലക്ഷ്മി ഡബ്ബ് ചെയ്തത്.

ചിത്രത്തിൽ ടോവിനോ തോമസിനെ പോലെ തന്നെ മികച്ച കൈയ്യടി നേടിയ മറ്റൊരു താരമാണ് ഗുരു സോമസുന്ദരം. തെന്നിന്ത്യയിൽ നിരവധി വേഷങ്ങൾ ചെയ്ത ഗുരു സോമസുന്ദരത്തിന്  നിരവധി ആരാധകരെ ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗുരുന്നെ പോലെ തന്നെ ഉഷ എന്ന കഥാപാത്രം ചെയ്ത  ഷെല്ലിയും കൈയ്യടികൾ നേടുന്നുണ്ട്.

Written by admin

സാരിയിൽ ശരീര സൗന്ദര്യം തുറന്ന് കാട്ടി ഗ്ലാമർ താരം’ഉർഫി ജാവേദ്’.ഇങ്ങനെയും സാരിയുടക്കാൻ പറ്റുമല്ലെ എന്ന് ആരാധകർ

നല്ല അസല്‍ തേപ്പ് കിട്ടിയിട്ടുണ്ട്, അതിന് പ്രതികാരം ചെയ്യാനൊന്നും പോയിട്ടില്ല, ബ്രൂസ്ലി ബിജി