in

കസിന്റെ വീട്ടിൽ പോയത് ആയിരുന്നു, പരിചയമില്ലാത്ത കോഴി ആയിരുന്നു, തന്നെ ആ കോഴി ഓടിച്ച സംഭവം വെളിപ്പെടുത്തി ഐശ്വര്യ രാജീവ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ രാജീവ്. സീരിയലുകളിലൂടെയുള്ള പരിചയത്തിലുപരി ഐശ്വര്യയെ പ്രേക്ഷകര്‍ അടുത്തറിയുന്നത് ടമാര്‍ പടാര്‍ എന്ന ഹിറ്റ് ഷോയിലൂടെയാകും. മൂന്നര വയസ്സില്‍ ആണ് ഐശ്വര്യ അഭിനയരംഗത്തേക്ക് എത്തുന്നത്. ജയറാമും ഗീതു മോഹന്‍ദാസും ജോടികളായ ‘പൗരനി’ല്‍ ഗീതുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഐശ്വര്യ ആണ്. സുധാകര്‍ മംഗളോദയത്തിന്റെ ‘വെളുത്ത ചെമ്പരത്തി’യാണ് ആദ്യ സീരിയല്‍.

‘ചെറുപ്പം മുതല്‍ക്കേ എനിക്ക് പ്രോല്‍സാഹനം നല്‍കിയിരുന്നത് സ്‌കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ ജെസ്വിന്‍ ആയിരുന്നു. എന്നെ നൃത്തം പഠിപ്പിക്കാനും മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്താനും സിസ്റ്റര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കലാരംഗത്തു നേട്ടങ്ങള്‍ ൈകവരിക്കാന്‍ ഇതു വളരെ സഹായകരമായി. സ്‌കൂള്‍ പഠനകാലത്തു ധാരാളം അംഗീകാരങ്ങള്‍ എന്നെ തേടിയെത്തി. ചിന്‍മയ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ കലാതിലകമായി. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടുവരെ പഠിച്ചത് കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. ഇവിടെ പഠിക്കുമ്പോള്‍ എല്ലാ വര്‍ഷവും സ്റ്റേറ്റ് കലോല്‍സവങ്ങളില്‍ പങ്കെടുക്കാറുണ്ട്. മല്‍സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കിട്ടി. കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, മോണോആക്ട്, പദ്യപാരായണം എന്നിവയില്‍ സമ്മാനങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും ഗ്രൂപ്പ് ഡാന്‍സില്‍ സെന്‍ട്രല്‍േഗള്‍ ആവാനും എനിക്കു ഭാഗ്യമുണ്ടായി. ടീച്ചേഴ്‌സെല്ലാം ഭയങ്കര സപ്പോര്‍ട്ടായിരുന്നു. അവരെല്ലാവരേയും പ്രത്യേകിച്ച്, എന്നെ നൃത്തം പഠിപ്പിച്ച ആര്‍.എല്‍.വി പ്രദീപ്കുമാറിനെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. തന്നെ കോഴി ഓടിച്ച കഥയാണ് താരം പങ്കുവച്ചത്. കോഴി ഓടിച്ചെന്ന് കേട്ടുവല്ലോ എന്ന് എംജി ചോദിക്കുകയായിരുന്നു. കേട്ടത് ശരിയാണെന്ന് പറഞ്ഞ ഐശ്വര്യ സംഭവം വെളിപ്പെടുത്തി. കസിന്റെ വീട്ടില്‍ പോയതായിരുന്നു. പരിചയമില്ലാത്ത കോഴിയായിരുന്നു. വേറെയാരേയും ഓടിച്ചിട്ടില്ല.

ഞാന്‍ ആ വീടിന് ചുറ്റും ഓടി. ഞാനാകെ ചെയ്തത് അതിനിത്തിരി തീറ്റ കൊടുത്തു എന്ന് മാത്രമാണ്. തീറ്റ കൊടുത്താല്‍ മതിയെന്ന് അവര്‍ പറഞ്ഞത് കൊണ്ടായിരുന്നു കൊടുത്തതെന്ന് ഐശ്വര്യ പറഞ്ഞു. അപ്പോള്‍ ഐശ്വര്യ പട്ടിയ്ക്ക് ഇട്ട് കൊടുക്കുന്നത് പോലെ ഇട്ട് കൊടുത്തത് കൊണ്ടാകും ഓടിച്ചതെന്നായി എംജി ശ്രീകുമാര്‍. അതുപോലെ തന്നെ കുരങ്ങും ഓടിച്ചിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. മൂകാംബികയില്‍ പോയപ്പോഴായിരുന്നു സംഭവമെന്നും ഐശ്വര്യ പറയുന്നു.

സോഷ്യല്‍ മീഡിയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും, വീഡിയോകളും, ചിത്രങ്ങളും പങ്കുവെക്കുകയും അവ വൈറല്‍ ആകുകയും ചെയ്യാറുണ്ട്. സ്റ്റാര്‍മാജിക് വേദികളിലെ മത്സരങ്ങളില്‍ എന്നും ഒന്നാമതാണ് താരം. ഐശ്വര്യയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഐശ്വര്യ ഇടക്കിടയ്ക്ക് ഫോട്ടോഷോട്ടും നടത്താറുണ്ട്.. ഐശ്വര്യ പങ്കു വെച്ച സാരിയിലുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. സാരിയില്‍ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ ആണ് താരം സോഷ്യല്‍ മീഡിയില്‍ പങ്കു വെച്ചിരുന്നത്. പച്ച സാരിയും അതിനു ചേരുന്ന ആഭരണങ്ങളും ആഞ്ഞു, മുല്ലപ്പൂവും ചൂടിയുള്ള ഒരു നവവധുവിന്റെ രീതിയില്‍ അണിഞ്ഞൊരുങ്ങിയാണ് ഐശ്വര്യ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. താരം തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Written by Editor 3

‘സാരിയിൽ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി അനഘ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

എട്ടാം ക്ലാസിൽ ആയിരുന്നു ആദ്യ പ്രണയം… അമ്മ കയ്യോടെ പൊക്കി… തുറന്നുപറഞ്ഞ് ലിയോണ ലിഷോയ്….