in

വനിതയുടെ മുഖചിത്രത്തിൽ ആരെയും മയക്കുന്ന സൗന്ദര്യവുമായി അഹാന കൃഷ്ണ

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. നിരവധി ചിത്രങ്ങളുടെ ഭാഗമായ അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. വനിതയുടെ കവർ ഗേൾ ആയാണ് ഇത്തവണ നടി മലയാളി പ്രേക്ഷകർക്കിടയിൽ എത്തുന്നത്. ഇതിനുമുമ്പും വനിതയ്ക്ക് നിരവധി അഭിമുഖങ്ങൾ നൽകിയിട്ടുള്ള നടിയുടെ മുഖചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് കൂടുതൽ ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും ഈ ലക്കം വനിത വായിക്കണമെന്നും ചേർത്തിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ മോഡൽ രംഗത്തും ശ്രദ്ധ കൊടുക്കുന്ന അഹാന ഒരു യൂട്യൂബ് ഇൻഫ്ളവൻസർ കൂടിയാണ്.

യൂട്യൂബ് പ്രേക്ഷകർക്കായി നിരവധി വീഡിയോകൾ താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വീഡിയോകൾക്കൊക്കെ ലക്ഷക്കണക്കിന് ആരാധകരെയാണ് ലഭിക്കാറുള്ളത്.വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. കോവിഡ് കാലത്തായിരുന്നു ഏറ്റവുമധികം വീഡിയോകൾ പങ്കുവെച്ചത്.പിന്നീട് അങ്ങോട്ട് താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാനും സാധിച്ചു.

അടുത്തായി താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത് അടി എന്ന ചിത്രത്തിൽ ആയിരുന്നു.ചിത്രത്തിലെ നായികാ കഥാപാത്രത്തെ ആയിരുന്നു താരം അഭിനയിച്ചത്. പിന്നീട് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ ഗസ്റ്റ് റോൾ ആയി എത്തുകയും ചെയ്തിരുന്നു.

Written by amrutha

ബ്രേവ് അമ്മ ;  ജിമ്മിൽ ഹെവി വർക്ഔട്ടുമായി വിദ്യ ഉണ്ണി ; വീഡിയോ

പിറന്നാൾ ആഘോഷം വയനാട്ടിൽ; നന്ദി പറഞ്ഞാൽ മതിയാകില്ലെന്ന് അഭയ ഹിരൺമയി