in

കണ്ടാൽ ഖുഷ്ബുവിനെ പോലെയുണ്ടല്ലോ!!! ജുംക ഡാൻസിന് കിടിലൻ ചുവടുകളുമായി മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മിയ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ താരം സോഷ്യൽ മീഡിയയിലും വളരെയധികം ആക്ടീവ് ആണ്. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്ന ഗാനത്തിനാണ് മിയ ചുവടുകൾ വയ്ക്കുന്നത്. റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിലേതാണ് ഈ ഹിറ്റ് ഗാനം.

ആലിയ ഭട്ട് രൺവീർ സിംഗ് എന്നിവരാണ് ഈ ഗാനത്തിൽ മനോഹരമായ ചുവടുകൾ വെച്ചിരിക്കുന്നത്.മൂന്ന് ലയർ ഉള്ള കമ്മൽ ധരിച്ചായിരുന്നു മിയ തൻറെ പ്രിയപ്പെട്ട ഗാനത്തിന് ചുവടുവെച്ചത്. ഈ ലുക്ക് വളരെ നന്നായിട്ടുണ്ടെന്നും ഇത് കാണുമ്പോൾ ഖുശ്ബുവിനെ ഓർമ്മ വരുന്നുണ്ടെന്നും ചിലർ കമന്റുകൾ നൽകിയിട്ടുണ്ട്.

വിവാഹത്തിനു ശേഷവും അമ്മയായതിനു ശേഷവും മിയ അഭിനയരംഗത്ത് വളരെ സജീവമാണ്.കോവിഡ് കാലത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ബിസിനസുകാരനായ അശ്വിൻ ആണ് താരത്തെ വി.വാഹം കഴിച്ചത്.വിവാഹത്തിന് ശേഷവും വളരെ സജീവമായ മിയ തൻറെ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കാറുണ്ട്.

താരത്തിന്റെ മകൻറെ പേര് ലൂക്കാ എന്നാണ്.മകൻറെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മിനിസ്ക്രീനിലെ മിക്ക ചാനൽ റിയാലിറ്റി ഷോകളിലും താരം അതിഥിയായി എത്താറുണ്ട്.

 

View this post on Instagram

 

Shared post on

Written by amrutha

വിവാഹശേഷം എന്തുകൊണ്ട് അഭിമുഖങ്ങൾ നൽകുന്നില്ല:  പ്രേക്ഷകർക്കുള്ള മറുപടിയുമായി മാളവിക കൃഷ്ണദാസ്

നക്ഷത്രക്കണ്ണുള്ള രാജകുമാരിയെ പോലെ!!!  മീരാജാസ്മിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ