in

അവസരം തന്നതിന് ഗുരുദക്ഷിണ വേണം എന്ന് സംവിധായകൻ ഇടക്കിടക്ക് ചോദിക്കുമായിരുന്നു.. അതിന്റെ അർത്ഥം പിന്നീടാണ് മനസ്സിലായത്; നടി കസ്തൂരി വെളിപ്പെടുത്തുന്നു

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിലൂടെ സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ മാറിയ താരമാണ് നടി കസ്തൂരി. സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും താരമെന്നും മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരി തന്നെയാണ്.

അടുത്തിടയായി മിനിസ്‌ക്രീന്‍ പരമ്പരകളില്‍ ആണ് കസ്തൂരി സജീവസാന്നിധ്യമായി നിലനില്‍ക്കുന്നത്. എന്നാല്‍ അടുത്തിടെ കസ്തൂരിയുടെ ചില അര്‍ദ്ധ വസ്ത്ര ധാരിയായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സാധാരണ നടക്കുന്നതു പോലെ തന്നെ താരങ്ങളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ആരെങ്കിലും പ്രചരിപ്പിച്ചത് ആകുമെന്നാണ് ചിത്രം കണ്ടപ്പോള്‍ ആദ്യം എല്ലാവരും കരുതിയത്.

എന്നാല്‍ താരത്തിന്റെ പൂര്‍ണ സമ്മതത്തോടുകൂടി ചിത്രീകരിച്ച ഒറിജിനല്‍ ചിത്രങ്ങളായിരുന്നു അത് എന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.അരയ്ക്ക് മുകളിലേക്ക് വിവസ്ത്രയായി ആയിരുന്നു കസ്തൂരി ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

കുഞ്ഞിനെയും എടുത്തുകൊണ്ട് നില്‍ക്കുന്ന നാല് വ്യത്യസ്ത പോസുകളില്‍ ഉള്ള ചിത്രങ്ങള്‍ ആയിരുന്നു അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ദി ബോഡി ഓഫ് ബ്യൂട്ടിഫുള്‍ പ്രൊജക്റ്റ്-ദി ബോഡീ ഓഫ് മദേഴ്‌സ് എന്ന് പേരിട്ട പ്രോജക്റ്റിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആയിരുന്നു അത്.

പ്രസവം കഴിഞ്ഞാല്‍ സൗന്ദര്യം നഷ്ടമാകുമെന്ന് കരുതുന്ന അമ്മമാര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു പ്രോജക്റ്റിന്റെ ഭാഗമായിരുന്നു ആ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എന്ന് ചുരുക്കം. എണ്‍പതോളം സ്ത്രീകള്‍ പങ്കെടുത്ത ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു കസ്തൂരിയും.

1991 പുറത്തിറങ്ങിയ ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെയാണ് തമിഴ്‌നാട്ടുകാരിയായ കസ്തൂരി മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് സ്‌നേഹം, മംഗല്യപല്ലക്ക്, അഗ്രജന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചു.

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രമാണ് താരത്തെ മലയാളത്തില്‍ ഏറ്റവും ജനപ്രിയ ആക്കി തീര്‍ത്തത്. 99ലെ പഞ്ചപാണ്ഡവര്‍ എന്ന ചിത്രത്തിനുശേഷം മലയാളം വിട്ട താരം പിന്നീട് തമിഴ്, കന്നഡ ചിത്രങ്ങളില്‍ സജീവമായിരുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം തമിഴില്‍ ചില ഗ്ലാമര്‍ വേഷങ്ങളിലൂടെ കസ്തൂരി തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരുന്നു. ഉടന്‍ കസ്തൂരി മലയാളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും അത് നടന്നില്ല. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗ ച്ചിനെപറ്റി ഇതിന് മുന്‍പ് നിരവധി താരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ കസ്തൂരി തന്നെയാണ് പറഞ്ഞിരിക്കുന്നത് സിനിമാ മേഖലയില്‍ എത്തിയ ആദ്യ കാലങ്ങളില്‍ തനിക്കും അത്തരത്തില്‍ ചില അനുഭവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട് എന്ന്. ഒരു പ്രമുഖ സംവിധായകന്‍ തന്നോട് പലപ്പോഴും ഗുരുദക്ഷിണ ആവശ്യപ്പെടുമായിരുന്നു എന്നാണ് താരം പറയുന്നത്. ഷൂട്ടിങ് സെറ്റില്‍ വച്ച് ഇടവേളകളില്‍ ഒക്കെ ഗുരുദക്ഷിണ ആവശ്യപ്പെടുമായിരുന്നു.

എന്നാല്‍ ആദ്യം ഒന്നും മനസ്സിലായിരുന്നില്ല എന്നാണ് താരം വ്യക്തമാകുന്നത്. പിന്നീട് ഗുരുദക്ഷിണ ഏത് രീതിയിലും നല്‍കാമല്ലോ എന്ന അദ്ദേഹത്തിന്റെ അര്‍ത്ഥം വച്ചുള്ള സംസാരത്തില്‍ നിന്ന് അയാള്‍ ഉദ്ദേശിക്കുന്നത് തന്റെ ശരീരത്തെ ആണെന്ന് വ്യക്തം ആവുകയായിരുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Written by Editor 3

സ്വന്തം കെട്ടിയോനെ കളഞ്ഞ് പണത്തിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാൻ; തന്നെ ചൊറിയാൻ വന്നവന് മറുപടിയുമായി നവ്യ നായർ

സൂപ്പർതാര നടിമാരിൽ ആരൊക്കെയാണ് കിടക്ക പങ്കിടുന്നത് എനിക്ക് അറിയാം; പത്മപ്രിയ പറയുന്നത് ഇങ്ങനെ