in ,

അച്ഛനും അമ്മയും ഡിവോഴ്സാണ്, എനിക്കാരുടെയും സിംപതി ആവശ്യമില്ല, അൻഷിത

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അൻഷിത. കൂടെവിടെ എന്ന പരമ്പരയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ നടി അവതരിപ്പിക്കുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ആങ്ങളയുടെ കുഞ്ഞിന്റെ നൂല് കെട്ടിന്റെ വിശേഷങ്ങൾ യൂട്യൂബിൽ അൻഷിത പങ്കുവെച്ചിരുന്നു. അതിന് താഴെ വന്ന മോശം കമന്റുകൾക്ക് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ നടി.

വാക്കുകൾ,

എന്റെ അച്ഛനും അമ്മയും ഡൈവോഴ്‌സ് ആണ്. പതിനേഴ് – പതിനെട്ട് വർഷത്തോളമായി അവർ വേർപിരിഞ്ഞാണ് ജീവിയ്ക്കുന്നത്. നൂലുകെട്ടിന്റെ വീഡിയോയിൽ ‘ എന്റെ വാപ്പിയുടെ ഭാര്യ’ എന്ന് പറഞ്ഞ് ഞാൻ കാണിച്ചത് എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്. അത് അത്രയേ ഉള്ളൂ. അതിനെ കുറിച്ച് അധികം വിശദീകരിച്ച് പറയാൻ എനിക്ക് താത്പര്യം ഇല്ല.

പിന്നെ ഏറ്റവും കൂടുതൽ കമന്റ് വന്നത് ജാതിയും മതവും ഏതാണ് എന്ന് ചോദിച്ചുള്ള കമന്റ് ആണ്. ഹിന്ദു ആണോ മുസ്ലിം ആണോ ക്രിസ്ത്യനാണോ എന്നൊക്കെയാണ് ചോദ്യം. അത് അറിഞ്ഞിട്ട് നിങ്ങൾക്ക് എന്ത് കാര്യമാണ്. ഞാനൊരു മനുഷ്യനാണ്. ജാതി പറയാൻ എനിക്ക് ഇഷ്ടമല്ല. ഞാൻ അമ്പലത്തിലും പള്ളിയിലും എല്ലാം പോകും. അത് എന്റെ ഇഷ്ടമാണ്. എനിക്കുള്ള ഈ ഒരു ജീവിതം മറ്റുള്ളവരെ ദ്രോഹിക്കാതെ ഇനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാനാണ് ഞാൻ ആഗ്രഹിയ്ക്കുന്നത്.

അച്ഛനും അമ്മയും ഡൈവോഴ്‌സ് ആണ് എന്നറിഞ്ഞപ്പോൾ ജീവിത കഥ ചോദിച്ചവരുണ്ട്. എന്തിന് വേണ്ടി. എന്റെ വ്യക്തി ജീവിതം പരസ്യപ്പെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല. ജീവിതത്തിൽ എല്ലാവർക്കും ഓരോ പ്രശ്‌നങ്ങളുണ്ട്. ഞാൻ എപ്പോഴും ഹാപ്പി ആയി ഇരിക്കാൻ ആഗ്രഹിക്കുന്ന ആളാണ്.

Written by admin

ശോഭന ചെയ്ത പോലുള്ള കഥാപാത്രങ്ങളെ കാത്തിരിക്കുകയാണ്: മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി

‘കിടിലൻ മേക്കോവറിൽ ആരാധകരെ വിസ്മയിപ്പിച്ച് ഗ്ലാമർ താരം’യാഷിക ആനന്ദ്’…ഗ്ലാമർ ചിത്രങ്ങൾ കാണാം