in

എല്ലാം ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലമാണ് അനുഭവിച്ചത്, ഇപ്പോൾ ജീവിതം ഇങ്ങനെയാണ്, നടി മോഹിനിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..!

മലയാള സിനിമയിൽ ഓരോ കാലഘട്ടത്തിലും താരങ്ങളിൽ ഐക്കണുകൾ ഉണ്ടാവാറുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ആറ്റിറ്റ്യൂഡിന്റെ കാര്യത്തിലും എല്ലാം ആരാധകർ അംഗീകരിക്കുന്ന ചില താരങ്ങൾ ഉണ്ട്. പ്രത്യേകിച്ച് നായികമാരുടെ കാര്യത്തിൽ ഈ വിഷയങ്ങൾക്ക് ഒക്കയും വളരെ ശ്രദ്ധയും സൂക്ഷ്മതയും ആണ് ആളുകൾ വെച്ച് പുലർത്തുന്നത്. ഇങ്ങനെ ഒരു കാലത്ത് മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരമാണ് നടി മോഹിനി.

നായികയായും സഹ നടിയായും എല്ലാം തിളങ്ങാൻ മോഹിനിക്ക് സാധിച്ചു. ഇന്നും പഞ്ചാബി ഹൗസും പട്ടാഭിഷേകവും എല്ലാം ആളുകളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് മോഹിനിയുടെ പങ്കാളിത്തത്തിലൂടെ കൂടിയാണ്. സൗഹൃദവും പ്രണയവും ദേഷ്യവും പകയും വാത്സല്യവും സാഹോദര്യവും എന്നിങ്ങനെ മലയാള സിനിമയിൽ എല്ലാ ഭാവങ്ങളിലും നിറഞ്ഞ നിന്നിരുന്ന ഒരു മുഖം കൂടിയാണ് മോഹിനിയുടേത്. താരകവിയിൽ ആയിരുന്നു മോഹിനി സിനിമയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിക്കുന്നത്.

തമിഴ് നടിയാണെങ്കിലും മോഹിനി കൂടുതല്‍ തിളങ്ങിയത് മലയാളത്തിലായിരുന്നു. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ജോഡിയായിരുന്നു ദിലീപും മോഹിനിയും. നാടോടി, പഞ്ചാബി ഹൗസ്, മായപ്പൊന്‍മാന്‍, ഈ പുഴയും കടന്ന്, ഗസല്‍, മാട്ടുപ്പെട്ടി മച്ചാന്‍ തുടങ്ങിയവയായിരുന്നു താരത്തിന്റെ ജനപ്രിയ ചിത്രങ്ങള്‍. വിവാഹത്തോടെ സിനിമാരംഗത്ത് നിന്നു മാറി നിന്ന മോഹിനി വിവാഹമോചനത്തിന് ശേഷം ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ തിരികെയെത്തി.

സിനിമയെ വെല്ലുന്ന ജീവിത കഥ പറയാനുണ്ട് മോഹിനിക്ക് സ്വന്തം അനുഭവങ്ങളിലൂടെ. അങ്ങ് എവിടെയോ കേട്ടുപോകുന്ന കഥകൾ പോലെ സസ്പെൻസും ത്രില്ലിങ്ങും സങ്കീർണതകളും നിറഞ്ഞതായിരുന്നു മോഹിനിയുടെ സ്വകാര്യ ജീവിതം. ഹിന്ദുമത വിശ്വാസിയായിരുന്നു മോഹിനി പെട്ടെന്ന് ഒരു ദിവസം ക്രിസ്റ്റീനയായി മാറിയ വാർത്തയാണ് പ്രേക്ഷകരുടെ കാതിൽ എത്തിയത്.

സിനിമയിൽ നിന്നും കുടുംബ ജീവിതത്തിലേക്ക് മാത്രം ഒരുങ്ങിയ ഘട്ടത്തിൽ എപ്പോഴോ വിഷാദരോഗത്തിന് അടിമപ്പെട്ട മോഹിനി കുറേക്കാലം ചികിത്സയിൽ ആയിരുന്നു. ഈ ഘട്ടത്തിലാണ് ക്രിസ്തുമതത്തിലേക്ക് താരം പോകുന്നത്. യാദൃശ്ചികമായി വീട്ടിലെ വേലക്കാരിയിൽ നിന്നും ബൈബിൾ വാങ്ങി വായിക്കുന്നതോടെയാണ് മോഹിനിയുടെ ജീവിതം തന്നെ മാറി തുടങ്ങുന്നത്.

ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്‍റ്.മൈക്കിള്‍ അക്കാദമിയിൽ നിന്നും സ്പിരിച്വൽ വെൽഫെയര്‍ ആൻഡ് ഡെലിവെറൻസ് കൗൺസലിംഗിൽ അവര്‍ പഠനം പൂര്‍ത്തിയാക്കി. ശേഷം സെന്‍റ്.പാദ്രെ പിയോ സെന്‍ററിൽ കേസ് കൗൺസിലര്‍ ആയിരുന്നു. ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റിലിൽ ഭർത്താവ് ഭാരത് പോൾ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിൾ ഭാരത്, അദ്വൈത് ഗബ്രിയേൽ ഭാരത് എന്നിവർക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്.

ഡിവോഷണൽ ടെലിവിഷൻ ചാനലുകളിലും ക്രിറ്റീന എന്ന മോഹിനി പ്രാസംഗികയായി എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലോ മറ്റേതെങ്കിലും ഷോകളിലോ സജീവമല്ല എന്ന് താരം. ഇന്ന് തികച്ചും ഭക്തിയുടെ മാർഗങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ഒരാളായി മാറിക്കഴിഞ്ഞ ഈ നടിയുടെ ജീവിതം ആരെയും ഞെട്ടിക്കുന്നതാണ്.

Written by Editor 5

അവൻ ഒരേ സമയം എന്നേയും എന്റെ കൂട്ടുകാരിയേം പ്രണയിച്ചു, അതെനിക്ക് സഹിക്കാൻ ആയില്ല; പ്രണയം തകർന്നതിനെ പറ്റി ഐശ്വര്യ രാജേഷ് തുറന്ന് പറയുന്നു

ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാനാണ് താൽപര്യമെന്ന് ശ്രീവിദ്യ, റേറ്റിംഗ് കൂട്ടാൻ എന്ത് വൃത്തികെടും ആകാമോന്ന് പ്രേക്ഷകർ, വിമർശനം