in

കഴുകന്മാർ കൊത്തിപ്പറിച്ച സ്വപ്‌നങ്ങൾക്ക് വിടപറഞ്ഞ ആ മോൾക്ക് എന്റെ ആദരാഞ്ജലികൾ, കാരണം എനിക്കുമുണ്ട് സഹോദരിമാർ- ചർച്ചയായി അഭിരാമിയുടെ പോസ്റ്റ്

സൈബർ ആക്രമണത്തെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി അഭിരാമി സുരേഷ്. സൈബർ ബുള്ളിയിം​ഗിന് ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണൻ വെടിഞ്ഞു. നേരമ്പോക്കിനും ഫ്രസ്റ്റേഷൻസ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫേർട്ടും വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ, വേട്ടയാടാതിരിക്കാൻ എന്ന് അഭിരാമി കുറിച്ചു.

കഷ്ടപെട്ട് സ്വന്തം കാലിൽ നിൽക്കുന്നവരെയും അവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോൾ, നിങ്ങൾ മാത്രം ആണ് ചെറുതാവുകയെന്നും 30 വയസ്സ് പോലും ആവാത്ത തനിക്കുള്ള പക്വത എങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ടെന്നും അഭിരാമി കുറിച്ചു.

എന്തായാലും, ഈ പറഞ്ഞ കഴുകന്മാർക്കും മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാർ കൊത്തിപ്പറിച്ച സ്വപ്നങ്ങൾക്ക് വിടപറഞ്ഞ ആ മോൾക്ക്, എന്റെ ആദരാഞ്ജലികൾ. കാരണം എനിക്കുമുണ്ട്, സഹോദരിമാരെന്നും അഭിരാമി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

18 വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നുവെന്നും പ്രണയം അവസാനിച്ചതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം ഉണ്ടായെന്നുമാണ് പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്ലസ് ടു വിദ്യാർഥിനിയാണ്. പൂജപ്പുര പോലീസ് അസ്വാഭിവക മരണത്തിന് കേസ് എടുത്തു. അതേ സമയം ഉണ്ടായ തരത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Written by admin

നവ്യ നായരുടെ ഇത്തവണത്തെ ഈദ് ആഘോഷം സൗബിനും കുടുംബത്തിനും ഒപ്പം, ചിത്രങ്ങൾ വൈറൽ

തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു, അവസരം കിട്ടിയിട്ടും അത് പറയാത്തതിനെ ചോദ്യം ചെയ്തിരുന്നു- ധ്യാൻ ശ്രീനിവാസൻ