in

അയാളെ തീർച്ചയായും മിസ് ചെയ്യുന്നുണ്ട്, ആ വികാരം ഇല്ലെന്ന് പറയാൻ എനിക്ക് പറ്റില്ല… പക്ഷെ; അഭയ ഹിരൺമയി തുറന്ന് പറയുന്നു

യാതൊരു തരത്തിലുമുള്ള മുഖവുരശ്യമില്ലാത്ത താരമാണ് അഭയ ഹിരണ്മയി. ഗായിക എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ താരം സോഷ്യൽ മീഡിയയിലും സ്റ്റാറാണ്. കഴിഞ്ഞ കുറ്ച്ച് കാലങ്ങളായി സോഷ്യല്ർ മീഡിയയിൽ നിരന്തരം ഉയർന്ന് കേൾക്കുന്ന ഒരു പേര് കൂടിയായിരുന്നു അഭയയുടേത്.

അഭയ ഹിരണ്മയി എന്ന പേരിനൊപ്പം തന്നെ ഉയർന്ന് കേട്ട പേരാണ് ഗോപീ സുന്ദർ. ഇരുവരുടേയും പ്രണയവും ലിവിംഗ് ടുഗെദർ റിലേഷൻ ഷിപ്പും ഒടുക്കം ഗോപീ സുന്ദറിൻ്റെ ജീവിതത്തിലേയ്ക്ക് അഭയയ്ക്ക് പകരം അമൃത സുരേഷ് എന്ന മറ്റൊരു ഗായിക പാട്ടണറായി വരികയും ചെയതതൊക്കെ സോഷ്യൽ മീഡിയ ഒട്ടനവധി തവണ ചർച്ച ചെയ്ത കാര്യങ്ങളാണ്.

2008 മുതല്‍ 2022 വരെ ഗോപീ സുന്ദറും അഭയയും ഒന്നിച്ചാണ് താമസിച്ചിരുന്നത്. 2019 ലാണ് അഭയ ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാൽ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മൂന്ന് വർഷം പിന്നിട്ടപ്പോഴേയ്ക്കും ഇരുവരും ആ ബന്ധം വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു.

താന്‍ നേരത്തെ വിവാഹിതയല്ലെന്നും ഞങ്ങള്‍ തമ്മില്‍ 12 വയസിൻ്റെ വ്യത്യാസമുണ്ടെന്നും അന്ന് അഭയ തന്നെയാണ് വെളിപ്പെടുത്തിയതും. 2022 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അമൃത സുരേഷുമായി ഒന്നിച്ചുവെന്ന് ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. അമൃത സുരേഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഗോപി സുന്ദര്‍ പങ്കിടുമ്പോഴെല്ലാം അഭയയെക്കുറിച്ചായിരുന്നു സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.

ഗോപി സുന്ദറാണ് തന്നെ സംഗീത ലോകത്തിന് പരിചയപ്പെടുത്തിയതെന്ന് അഭയ പറഞ്ഞിരുന്നു. 19ാമത്തെ വയസിലായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയത്. അഭയയുടെ ജീവിതം തന്നെ മാറിമറിഞ്ഞത് ആ കൂടിക്കാഴ്ചയിലൂടെയായിരുന്നു.

വേര്‍പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അഭയ പറഞ്ഞ കാര്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗോപീ സുന്ദറിനൊപ്പം നേരത്തെയുണ്ടായിരുന്ന ജീവിതത്തില്‍ താന്‍ സന്തോഷവതിയായിരുന്നു എന്നാണ് താരം പറയുന്നത്. ഇപ്പോഴത്തെ ജീവിതത്തിലും ഹാപ്പിയാണെന്നും അഭയ വ്യക്തമാക്കിയിരുന്നു.

14 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ചായിരുന്നു ജീവിച്ചത്. ആഗ്രഹം തോന്നുമ്പോള്‍ കല്യാണം കഴിക്കാമെന്നായിരുന്നുമാണ് അന്ന് കരുതിയത്. പക്ഷേ അപ്രതീക്ഷിതമായി മറ്റ് ചില കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചത്. എന്തോ അത് അന്യോന്യം ഉള്‍ക്കൊള്ളാനായില്ല. പിന്നീട് ഒന്നിച്ച് പോകുന്നതിൽ അർത്ഥമില്ല എന്ന് മനസിലാക്കിയതോടെയാണ് പിരിയാൻ തീരുമാനിക്കുന്നത്

എന്നാൽ ആ തീരുമാനത്തെ നിരന്തരം ചോദ്യം ചെയ്യുകയാണ് പലരും. ഞാനെന്തിനാണ് മറച്ച് വെക്കുന്നത്, എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട് എന്നത് ശരിയാണ്. ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നു എന്ന് വെച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. അതിലുമുപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണെന്നായിരുന്നു അഭയ പറഞ്ഞത്.

വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. പാട്ടാണ് ഇനി ജീവിതം. കരിയറിനാണ് പ്രഥമ പരിഗണന. നേരത്തെയുണ്ടായിരുന്ന തരത്തിലുള്ള കമ്മിറ്റ്‌മെന്റുകളൊന്നും ഇപ്പോഴില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Written by Editor 5

ഒരു വേഷം ചെയ്യാൻ ദിലീപേട്ടൻ നേരിട്ട് വിളിച്ചിരുന്നു, പക്ഷെ അച്ഛൻ സമ്മതിച്ചില്ല, എനിക്കുള്ള സിനിമാ അവസരങ്ങൾ നഷ്ടപ്പെടുത്തി; സായി കുമാറിന്റെ മകൾ വൈഷ്ണവി പറയുന്നു

നമ്മളെ കാണാൻ സംവിധായകന് ഏതു വേഷത്തിൽ ആണോ ഇഷ്ട്ടം ആ വസ്ത്രമാണ് നമുക്ക് ലഭിക്കുക, പറഞ്ഞത് അടിവസ്ത്രം ഇല്ലാതെ നിശാവസ്ത്രം ധരിച്ചുകൊണ്ട് വരാനായിരുന്നു..!