in

മോളെ..ക്യൂട്ട്നെസ്, കുട്ടിത്തം, കാർട്ടൂൺ കാണുക, ബാലരമ വായിക്കുക എന്നതൊന്നും ഒരു തെറ്റല്ല…ഇതൊന്നുമില്ലാത്ത മോളു പറയുന്ന ‘പക്വത’ സത്യത്തിൽ മുതിർന്നവർക്ക് പോലും ഇണങ്ങുന്നതല്ലെന്നാണ് എനിക്ക് തോന്നുന്നത്

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയതോതിൽ നിന്ന് ചട്ടിയാണ് ദേവനന്ദം ദേവനന്ദ വലിയ ആളുകളെ പോലെ സംസാരിക്കുന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നു ദേവനന്ദയെ വിമർശിച്ചിരുന്നത് എന്നാൽ ദേവനന്ദ ഇതിനൊന്നും തന്നെ മറുപടി പറയുകയും ചെയ്തിരുന്നില്ല കുട്ടികൾ കുറച്ച് ആകുന്നത് പലർക്കും ഇഷ്ടമല്ലേ എന്ന് തരത്തിലുള്ള സംഭാഷണങ്ങളൊക്കെ വന്നിരുന്നു എങ്കിലും എതിരെയുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു കുട്ടിയുടെ മാതാവ് തന്നെയാണ് ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു കുറിപ്പായ ആണ് ഈ ഒരു വിമർശനം എത്തുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഒരിക്കൽ റയിൽവേ സ്റ്റേഷനിൽ വച്ചു എന്റെ മൂത്തമോന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞിനേയും അമ്മയെയും കണ്ടു. മോനും അവനും അന്ന് ഏതാണ്ട് 8 വയസ്സ് പ്രായം. എന്റെ മോൻ അവനോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴും അവന്റെ മുഖത്ത് ഒരു ചിരിയില്ല, താല്പര്യവുമില്ല.. എന്നോട് കഷ്ടിച്ച് ചിരിച്ചെന്ന് വരുത്തി ഒരു ഹായ് തന്നിട്ട് ആള് വേഗം കൈയിലിരുന്ന ഒരു പുസ്തകം തുറന്ന് വായന തുടങ്ങി.അപ്പോൾ കൊച്ചിന്റെ അമ്മ അഭിമാനത്തോടെ എന്നോട് പറഞ്ഞു ” മോൻ കുറച്ചു matured ആണ്. അങ്ങനെയൊന്നും ആളുകളോട് അധികം സംസാരിക്കില്ല”!ഇത് കേട്ട എന്റെ മോനാണെങ്കിൽ അവിടുന്ന് നീങ്ങിയ ശേഷം അത്ഭുതത്തോടെ എന്നോട് ചോദിച്ചത് ” ആ കുട്ടിക്ക് എന്തെങ്കിലും അസുഖം ഉണ്ടോ അമ്മേ, അതെന്താ ആരോടും അധികം സംസാരിക്കാത്തത്? ക്ലാസ്സിലും അഥവാ സംസാരിച്ചാൽ ആർക്കും മനസിലാവാത്ത എന്തൊക്കെയോ കാര്യങ്ങളാണ് മിണ്ടുക, അതെന്താ അങ്ങനെ?”എന്നാണ് അതേ എനിക്കും അതൊരു കുഴപ്പമായിട്ടാണ് സത്യമായിട്ടും തോന്നിയത്. Introvert ആയ ഒരു കുട്ടിയുടെ പെരുമാറ്റത്തെ അവിടെ പക്വത എന്ന് വ്യാഖ്യാനിക്കപ്പെടുന്നു!!

ഇനി വീഡിയോയിലേക്ക് വരാം..എനിക്ക് ഈ കുഞ്ഞിനെ ഇഷ്ടമാണ്. നല്ല അഭിനേത്രിയായി നാളെ അറിയപ്പെടാൻ കഴിവുള്ള കുഞ്ഞാണ്.. പക്ഷെ അവൾ അത്രയൊന്നും അർത്ഥമറിയാതെ പറയുന്ന matured എന്ന വാക്ക് സത്യത്തിൽ വലിയ അപകടകാരിയാണ്….കുട്ടികൾ ക്യൂട്ടേനെസ്സ് കാണിക്കാൻ പാടില്ലേ? അവർ കാർട്ടൂൺ കണ്ടാൽ അതിനർത്ഥം അവർക്ക് ലോകം എന്താണെന്ന് അറിയില്ല എന്നാണോ? ലോകത്തിലെ മുഴുവൻ കാര്യങ്ങളെപറ്റിയും ഈ പ്രായത്തിൽ ചർച്ച ചെയ്യാത്ത കുഞ്ഞുങ്ങൾ പക്വത ഇല്ലാത്തവരാണോ? ഈ കുട്ടിയുടെ ‘പക്വതയെ’ അല്ല എതിർക്കുന്നത്…പക്വത (Maturity) എന്ന concept നെ പറ്റി കുഞ്ഞിന്റെ മനസിൽ കുത്തിനിറച്ചിരിക്കുന്ന അബദ്ധധാരണയെ ആണ് എതിർക്കുന്നത്. അല്ലാതെ മുതിർന്നവരെ പോലെ അവൾ സംസാരിക്കുന്നു എന്നതല്ല.മോളെ..ക്യൂട്ട്നെസ്, കുട്ടിത്തം, കാർട്ടൂൺ കാണുക, ബാലരമ വായിക്കുക എന്നതൊന്നും ഒരു തെറ്റല്ല…ഇതൊന്നുമില്ലാത്ത മോളു പറയുന്ന ‘പക്വത’ സത്യത്തിൽ മുതിർന്നവർക്ക് പോലും ഇണങ്ങുന്നതല്ലെന്നാണ് എനിക്ക് തോന്നുന്നത്!!!

Matured എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ് സത്യത്തിൽ? കുട്ടിത്തവും കുറുമ്പും കുസൃതിയുമില്ലാതെ, ലോകത്തു നടക്കുന്ന വലിയ വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച്, അതിനെക്കുറിച്ചു ചർച്ചകൾ നടത്തി, ഒരിക്കെലുമെത്താൻ സാധിക്കാത്ത ചില ഉപസംഹാരങ്ങളിലേക്കെത്താൻ പാടുപെടുന്നതോ ?അതോ മനുഷ്യരോടും പ്രകൃതിയോടും എന്ന് വേണ്ട കണ്മുന്നിൽ കാണുന്ന സകലതിന്റെയും കുറ്റവും കുറവും അന്വേഷിച്ചിറങ്ങുന്നതോ? എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണം എന്ന നിർബന്ധബുദ്ധി വയ്ക്കുന്നതോ? ഒരുപാട് ചിന്തിച്ചു മാത്രം ചിരിക്കുകയും, സംസാരിക്കുകയും ചെയ്യുന്നതോ?നന്മതിന്മകളെ തിരിച്ചറിയാനുള്ള കഴിവ്, നല്ല സ്പർശനവും തെറ്റായതും തിരിച്ചറിയാനുള്ള വകതിരിവ് – ഇതൊക്കെ ഈ കാലത്ത് കുഞ്ഞുങ്ങൾക്ക് വേണ്ടതാണ്. ചെറിയ പ്രായത്തിൽ അഭിനയം മുതൽ മോഡലിംഗും ഗെയിം ഡിവോലപ്മെന്റും വരെ ചെയ്ത് പണം സാമ്പാദിക്കുന്ന കുട്ടികളാണ് ഈ തലമുറയിൽ.. അതൊക്കെ നല്ലതാണ്.. എന്നാൽ ഇതിനിടയിലും ഉള്ളിലല്പം കൊഞ്ചലും കുസൃതിയും സൂക്ഷിക്കാൻ കഴിയണ്ടേ?എത്ര വളർന്നു വലുതായാലും ഉള്ളിന്റെ ഉള്ളിലൊരു കുഞ്ഞിനെ സൂക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം അവിടെ മാത്രമാണ് ഇന്നത്തെ ലോകത്ത് ഒരല്പം നിഷ്കളങ്കത അവിശേഷിക്കുന്നത്

Written by rincy

ജോലിയാണ് മെയിന്‍, ഹണി മൂണ്‍ ഒന്നും പോയിട്ടില്ല, എല്ലാ ചടങ്ങുകളും കഴിഞ്ഞു,വിവാഹ വിശേഷങ്ങളുമായി അപര്‍ണ ദാസ്

ജീവിതത്തിൽ എന്തായാലും ഒരു കുഞ്ഞുവേണം,  എന്തുകൊണ്ട് ഇപ്പോൾ ആയിക്കൂടായെന്ന് തോന്നി!!! അമല പോൾ