in

അമ്മയെ നോക്കാത്ത ശവം എന്ന് വരെ അവര്‍ പറഞ്ഞു, സാധിക

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് സ്വാതിക. സ്വന്തം സുജാത എന്ന പരമ്പയില്‍ അപ്പു (അപര്‍ണ) എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അപ്പുവിന്റെ സ്വഭാവത്തിന്റെ പേരില്‍ താന്‍ ഒരുപാട് പേരുടെ പഴി കേട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി. നിനക്കൊന്ന് നന്നായി കൂടെ എന്ന് മസേജ് അയച്ച് പലരും ചോദിച്ചിട്ടുണ്ടെന്ന് സ്വാതിക പറയുന്നു.

സ്വാതികയുടെ വാക്കുകള്‍ ഇങ്ങനെ, സ്‌കൂളില്‍ യൂത്ത് ഫെസ്റ്റിവലില്‍ എല്ലാം ഡാന്‍സ് കളിക്കുമായിരുന്നു. ഇപ്പോഴും ഡാന്‍സ് വലിയ പാഷന്‍ തന്നെയാണ് ഡാന്‍സിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അങ്ങനെ സ്വന്തം സുജാത എന്ന സീരിയലില്‍ അവസരം ലഭിച്ചത്. സുജാതയിലെ അപര്‍ണയായ ശേഷം എല്ലാവരും അപ്പു എന്ന് തന്നെയാണ് വിളിയ്ക്കുന്നത്, സ്വാതിക എന്ന പേര് പലര്‍ക്കും അറിയില്ല.

സീരിയലിന്റെ തുടക്കത്തിലൊന്നും എന്റെ കഥാപാത്രത്തെ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. ഭയങ്കര ദേഷ്യമായിരുന്നു. നിനക്കൊന്ന് നന്നായിക്കൂടെ എന്നൊക്കെ ചോദിച്ച് പേഴ്സണല്‍ മെസേജ് വരാറുണ്ട്. അമ്മയെ നോക്കാത്ത ശവം എന്നൊക്കെയായിരുന്നു കമന്റുകള്‍. പക്ഷെ ഇപ്പോള്‍ ബുദ്ധി വച്ചു തുടങ്ങി എന്നാണ് പറയുന്നത്. ഇത്തരം തെറികളൊന്നും കേട്ട് ശീലമില്ലാത്തത് കൊണ്ട് ആദ്യം കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. കഥാപാത്രത്തോട് ഉള്ള ദേഷ്യമാണ് എന്നറിയാം. പക്ഷെ എന്നാലും ചെറിയൊരു വിഷമം. സെറ്റില്‍ നിന്ന് എല്ലാവരും പറയും, അത് കഥാപാത്രത്തിന്റെ വിജയമാണ്, അങ്ങനെ കണ്ടാല്‍ മതി എന്ന്. പിന്നെ ആ കമന്റുകള്‍ വായിക്കുന്നത് എനിക്കൊരു രസമായി തോന്നി.

ഷൂട്ടിങ് സെറ്റ് വളരെ രസരമാണ്. എല്ലാവരുമായും നല്ല ബന്ധമാണ്. കിഷോറേട്ടന്‍ (കിഷോര്‍ സത്യ) ഒക്കെ എല്ലാ കാര്യങ്ങളും പറഞ്ഞു തരും. തുടക്കകാരിയായത് കൊണ്ട് അതൊക്കെ എനിക്ക് വളരെ അധികം സഹായമാണ്. ചന്ദ്ര ചേച്ചി വളരെ സ്വീറ്റ് ആണ്. എപ്പോഴും നമ്മളെ കംഫര്‍ട്ട് ആക്കി കൊണ്ടു വരും. സെറ്റില്‍ അനു ചേച്ചിയുമായിട്ടാണ് ഞാന്‍ ആദ്യം കൂട്ടായത്. എനിക്കൊരു ചേച്ചിയെ പോലെ തന്നെയാണ്. എന്നെ കുറിച്ച് അറിയാത്തവര്‍ പറയുന്നുണ്ടാവും ഞാന്‍ ജാഡക്കാരിയാണ് എന്ന്. പക്ഷെ അടുത്തറിയാവുന്നവര്‍ ആരും പറയില്ല. പരിചയമുള്ളവരോട് ഞാന്‍ നന്നായി സംസാരിക്കും. അല്ലാത്തവരോട് ഒരു അകലം എപ്പോഴും വയ്ക്കും. അതുകൊണ്ട് പറയുമായിരിയ്ക്കും. പഠിക്കണം എന്നാണ് ആഗ്രഹം. അഭിനയത്തില്‍ കുറച്ചുകൂടെ അധികം ശ്രദ്ധിക്കണം. അതിനൊപ്പം ഡാന്‍സും പാരക്കൗറും കൃത്യമായി പരിശീലിക്കണം. അത് രണ്ടും എന്റെ പാഷനാണ്.

Written by admin

ബിവറേജിൽ ക്യൂ നിക്കാറില്ല, ബാറിൽ പോയി സാധനം വാങ്ങും, ശ്രീവിദ്യ മുല്ലചേരി

നഴ്‌സിങ് റിസള്‍ട്ട് വന്ന ദിവസമാണ് അച്ഛന്‍ മരിക്കുന്നത്, അന്ന രേഷ്മ രാജന്‍