in ,

സത്യം തെളിയുന്ന കാലം വരെ ജീവനുണ്ടാവണമെയെന്നാണ് പ്രാർത്ഥന, എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം, ദിലീപും കാവ്യയും അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വലിയ ചർച്ചകളിലേക്ക് നീങ്ങിയിരിക്കുകയാണ്. കേസ് ഇനി പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക. ഇതിനിടെ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രവും വിശേഷങ്ങളും ഉൾപ്പെടുത്തിയാണ് ഇക്കുറി വനിത മാഗസിൻ പുറത്തിറങ്ങുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഉൾപ്പെടുന്ന കവർ ചിത്രം പങ്കുവെച്ച് നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചുമെത്തുന്നത്. ഇപ്പോളിതാ അഭിമുഖത്തിൽ കാവ്യയും ദിലീപും വെളിപ്പെടുത്തിയ കാര്യങ്ങളിങ്ങനെ,

കാവ്യ മാധവനുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനിടയിലായിരുന്നു അറസ്റ്റും ജയിൽവാസവുമൊക്കെ നടന്നത്. അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുൻപായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാൻ പിടിച്ചുനിന്നത്. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.

സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാവണേയെന്നാണ് പ്രാർത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം, അവർക്ക് വേണ്ടി പോരാടണം എന്നായിരുന്നു ഞാൻ തീരുമാനിച്ചത്. കഴിഞ്ഞുപോയ ഓരോ നിമിഷവും മറന്ന് പോവരുതെന്ന് ഞാൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്. അനുഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവൻ പറയുന്നു

പ്ലസ് ടുവിന് പഠിക്കുകയായിരുന്നു മീനാക്ഷി അന്ന്. അവൾ പഠിച്ചിരുന്ന സ്‌കൂളിലുള്ളവർ ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്ന് ദിലീപ് പറയുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന തരത്തിലായാണ് അവരെല്ലാം മീനൂട്ടിയോട് പെരുമാറിയത്. ഒരു ചോദ്യമോ നോട്ടം കൊണ്ടോ പോലും ആരും അവളെ വേദനിപ്പിച്ചിരുന്നില്ല. അവരുടെ പിന്തുണയുണ്ടായിരുന്നതിനാലാണ് മീനാക്ഷി മികച്ച മാർക്കോടെ പ്ലസ് ടു പാസായത്.

ഒരുപാട് പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെങ്കിലും അമ്മ തളർന്ന് പോയത് എന്റെ ആ അവസ്ഥ കണ്ടപ്പോഴാണെന്ന്് ദിലീപ് പറയുന്നു. അന്നത്തെ കാര്യങ്ങളിൽ നിന്നും അമ്മയ്ക്ക് പതിയെ ഓർമ്മ നഷ്ടമാവുകയായിരുന്നു. ഇപ്പോൾ അമ്മ കൂടെയുണ്ടെന്നേയുള്ളൂ. ആരേയും തിരിച്ചറിയുന്നില്ല. മുൻപൊരു ദിവസം മഴയത്ത് നനഞ്ഞു നിൽക്കുന്നത് കണ്ട് ചോദിച്ചപ്പോൾ അച്ഛൻ കുട എടുക്കാതെയാണ് പോയതെന്നും അച്ഛനെ കാത്തിരിക്കുകയാണെന്നുമായിരുന്നു അമ്മ പറഞ്ഞത്. അച്ഛൻ മരിച്ച് പോയതൊന്നും ഓർക്കുന്നില്ലേയെന്ന് ചോദിച്ചപ്പോൾ അമ്മ കരയുകയായിരുന്നു

Written by admin

പ്രണയത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചതിനു പിന്നാലെ കേവിഡുപിടിപെട്ട് രഞ്ജിനി

ധൈര്യം ഉണ്ടെന്ന് പറഞ്ഞ് സാനിയ ഡ്യൂപ്പില്ലാതെ കിണറ്റിൽ എടുത്തുചാടി; അനുഭവം വിവരിച്ചു വിഷ്ണു ഉണ്ണികൃഷ്ണൻ