മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരമാണ് വിജിലേഷ്. പീസ്, സല്യൂട്ട്, കൊത്ത് തുടങ്ങിയവയാണ് ഇനി ഇറങ്ങാനിരിക്കുന്ന സിനിമകൾ. നേരത്തെ ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് വിജിലേഷ് പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരുന്നു. അങ്ങനെയാണ് സ്വാതിയെ വിവാഹം കഴിക്കുന്നത്
നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. വിജിലേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിശേഷം അറിയിച്ചിരിക്കുന്നത്. കുഞ്ഞിന് ഈ ലോകത്തിലേക്ക് സ്വാഗതം എന്ന് കുറിച്ചാണ് വിജിലേഷ് ഇത് അറിയിച്ചിരിക്കുന്നത്. വിജിലേഷ് പങ്കുവെച്ച പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുമുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കൊവിഡ് മാർഗനിർദേശം പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ ഇവരുടെ വിവാഹം നടന്നത്. ഫേസ്ബുക്കിലൂടെയാണ് വിജിലേഷ് സ്വാതിയെ കണ്ടെത്തിയത്. തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഏറെ വൈറലായിരുന്നതാണ്.
വിവാഹത്തെക്കുറിച്ച് വിജിലേഷ് പറഞ്ഞതിങ്ങനെ. ഈ വർഷം ആദ്യമാണ് പോസ്റ്റിടുന്നത്. കല്ല്യാണ ആലോചനകൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ പെണ്ണുകാണലിന് പോകാൻ ഇഷ്ടമല്ല. പിന്നെ ലോക്ക് ഡൗൺകാലത്ത് ഇഷ്ടംപോലെ സമയം കിട്ടി. രണ്ടാമത്തെ പെണ്ണുകാണലായിരുന്നു സ്വാതിയുമൊത്തുള്ളത്. സ്വാതിക്ക് സിനിമകൾ ഒക്കെ ഏറെ ഇഷ്ടമാണ്. കലയോട് താൽപര്യമുള്ള ആളാണ്.
സ്വാതിക്ക് സമ്മതമായിരുന്നു. ആദ്യമേ എല്ലാം സംസാരിച്ചിരുന്നു. വീട്ടുകാർക്ക് സിനിമാക്കാരനായതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ചേട്ടന് കൂടി വധുവിനെ ശരിയാകാനുള്ള കാത്തിരിപ്പിലാണ്. ഒത്തുവന്നാൽ രണ്ട് വിവാഹവും ഒരുമിച്ച് നടത്തും. ചേട്ടന്റെ വിവാഹം കഴിഞ്ഞു മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെ അമ്മയ്ക്ക് ആരും കൂട്ടില്ല, ഒറ്റയ്ക്കാണെന്ന് പരാതി. അതാണ് ഞാനും വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടത്.