പലപ്പോഴും തന്റെ നിലപാടുകള്‍ കൊണ്ടും പല വെളിപ്പെടുത്തലുകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട നടിയാണ് രേവതി സമ്പത്ത്. ഇപ്പോള്‍ അമ്മ പ്രിയ സമ്പത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രേവതി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ ലോകത്ത് വളരെയധികം ശ്രദ്ധേയമാകുന്നത്. അമ്മയിലെ സുഹൃത്ത് പൊളി ആണ്. അമ്മയിലെ ഗുരു അതിഗംഭീരമാണ്. സിനിമയെ കുഞ്ഞിലെ മുതല്‍ ഇഷ്ടപ്പെട്ടത് അമ്മ കാരണം ആണ്. എല്ലാ ക്ലാസ്സിക് പടങ്ങളും അമ്മ കാണിച്ചു തരുമായിരുന്നു. നമ്മള്‍ ഒരുമിച്ചിരുന്നു കാണും. ആ ദിനങ്ങള്‍ ഒക്കെയും എനിക്ക് ഞാന്‍ ആകാന്‍ ഉള്ള വഴികള്‍ നയിക്കുവായിരുന്നു. എന്റെ ഇഷ്ടങ്ങള്‍, അഭിപ്രായങ്ങള്‍, സംശയങ്ങള്‍ ഒക്കെയും അഭിനന്ദിക്കുന്ന കൃത്ത്യമായി പറക്കാന്‍ കൈ പിടിച്ചുയര്‍ത്തിയ സ്ത്രീ.പോരാടണം മരണം വരെ എന്ന ധൈര്യം പകര്‍ന്നുതന്ന സ്ത്രീ.-രേവതി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം, പ്രിയപ്പെട്ട അമ്മ, എനിക്കെന്നും അമ്മ ഒരു അത്ഭുതമാണ്, പഠനമാണ്, ഹീലിംങ് ഫാക്ടര്‍ ആണ്. സ്‌കൂള്‍ ടൈം മുതലേ എന്റെ അമ്മ എല്ലാര്‍ക്കും ഒരു ചര്‍ച്ച വിഷയം ആയിരുന്നു. എന്റെ കൂടെ അമ്മ എപ്പോഴും ഉണ്ടാകും. ചിലപ്പോള്‍ സ്‌കൂള്‍ കഴിഞ്ഞ് നടന്നു പോകുന്ന റോഡില്‍ നമ്മളെ കാണാം, കലോത്സവങ്ങളില്‍ നമ്മളെ കാണാം, തുണിക്കടകളില്‍ നമ്മളെ കാണാം, തിയേറ്ററില്‍ നമ്മളെ കാണാം, ബീച്ചില്‍ എന്നുവേണ്ട എല്ലാ ഇടങ്ങളിലും. കൂടെ പഠിക്കുന്ന പിള്ളാരൊക്കെ കളിയാക്കുമായിരുന്നു, ചിലര്‍ക്ക് സംശയവും, ചിലര്‍ക്ക് അതിശയവും, ചിലര്‍ കഥകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ‘ആ പെണ്ണ് ശരി അല്ല, അതാ തള്ള എപ്പോഴും അതിന്റെ പുറകെ ‘. നാട്ടുകാരും, എന്തിനു വീട്ടിനകത്തുള്ള വിഷങ്ങളും ഇത് തന്നെയായിരുന്നു.
സ്‌കൂള്‍ കഴിഞ്ഞു മുന്നോട്ട് ഉള്ള എല്ലാ യാത്രകളിലും പലടത്തും നമ്മള്‍ തന്നെ ഒരുമിച്ച് വീണ്ടും.10 വയസ്സിലും 20വയസ്സിലും ഇപ്പോള്‍ ദാ എന്റെ 27ആം വയസ്സിലും അമ്മയും ഞാനും പലയിടങ്ങളിലും ഒരുമിച്ച് ഉണ്ടാകും. വയസ്സ് കൂടുംതോറും കഥകളും മോഡിഫൈ ആയി. ‘അവള്‍ക്ക് കാര്യമായി കുഴ്പ്പം ഉണ്ടാകും, കല്യാണം കഴിച്ചിട്ടുമില്ല, തന്തയും, തള്ളയും എപ്പോഴും കൂടെ ഉണ്ടാകും ഇതില്‍ എന്തോ കാര്യമായ പ്രശ്‌നമുണ്ട് ‘. അങ്ങനെ അങ്ങനെ നീങ്ങുന്നു കഥകള്‍ പലതും.
ഈ സ്ത്രീ ഒരു കില്ലാടി ആണെന്നും, കിടിലം ഒരു എന്റര്‍ടൈനര്‍ ആണെന്നുമൊക്കെ ഇവര്‍ക്കൊക്കെ അറിയില്ലല്ലോ. ഞാനും അമ്മയും അച്ഛനും അടങ്ങുന്ന ഇടം വേറൊരു ലോകമാണ്. അവിടെ ചിരിയും സമാധാനവും സന്തോഷവും മാത്രമേ ഉള്ളൂ. എന്റെ കഴിവുകള്‍ കണ്ടുപിച്ചു അതിന് കൃത്യം സ്ഥലങ്ങളില്‍ പരിശീലനങ്ങള്‍ നല്‍കി, അങ്ങേയറ്റം പ്രോത്സാഹനം ഓരോ വഴികളിലും അമ്മ എനിക്കുറപ്പാക്കി. തളര്‍ന്നു പോകുന്ന ഓരോ നിമിഷങ്ങളിലും എന്നെ കെട്ടിപിടിച്ചു ചേര്‍ത്തുനിര്‍ത്തും. നമ്മള്‍ ചേരുന്ന ഇടങ്ങളും വഴികളുമൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. നമ്മള്‍ സംസാരിക്കും, ഈ ലോകത്ത് നമ്മള്‍ സംസാരിക്കാത്ത വിഷയങ്ങള്‍ ഇല്ല എന്നാണ് തോന്നുന്നത്. പരസ്പരം വളരും. അറിവുകള്‍ കൈമാറും. പല പഠനങ്ങള്‍ പരസ്പരം കൈമാറും, തെറ്റുകള്‍ പരസ്പരം തിരുത്തും, പരസ്പരം സോറി പറയും, നമ്മളില്‍ നിന്ന് അകന്നു നില്‍ക്കുന്നവര്‍ മെനയുന്ന കഥകള്‍ പറഞ്ഞു ചിരിക്കും അങ്ങനെ അങ്ങനെ. സ്വന്തം മക്കള്‍ അഭിപ്രായം പറയുമ്പോള്‍,’മൂത്തവര്‍ പറയുന്നത് കേട്ടാല്‍ മതി ‘ടൈപ്പ് തിയറികളില്‍ വിശ്വസിക്കുന്ന ആളുകളും, അങ്ങനെ ഉള്ള ഇടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഞങ്ങള്‍ എന്നും അതിശയമായിരുന്നു.
അമ്മയിലെ സുഹൃത്ത് പൊളി ആണ്. അമ്മയിലെ ഗുരു അതിഗംഭീരമാണ്. സിനിമയെ കുഞ്ഞിലെ മുതല്‍ ഇഷ്ടപ്പെട്ടത് അമ്മ കാരണം ആണ്. എല്ലാ ക്ലാസ്സിക് പടങ്ങളും അമ്മ കാണിച്ചു തരുമായിരുന്നു. നമ്മള്‍ ഒരുമിച്ചിരുന്നു കാണും. ആ ദിനങ്ങള്‍ ഒക്കെയും എനിക്ക് ഞാന്‍ ആകാന്‍ ഉള്ള വഴികള്‍ നയിക്കുവായിരുന്നു. എന്റെ ഇഷ്ടങ്ങള്‍, അഭിപ്രായങ്ങള്‍, സംശയങ്ങള്‍ ഒക്കെയും അഭിനന്ദിക്കുന്ന കൃത്ത്യമായി പറക്കാന്‍ കൈ പിടിച്ചുയര്‍ത്തിയ സ്ത്രീ. പോരാടണം മരണം വരെ എന്ന ധൈര്യം പകര്‍ന്നുതന്ന സ്ത്രീ. ‘ഒന്നില്‍ നില്‍ക്കാനുള്ളതല്ല ജീവിതം നിന്റെ ‘എന്ന് അഭിനന്ദിക്കുന്ന അമ്മ. എനിക്ക് തോന്നുന്നു എന്നെക്കാള്‍ ഏറെ പല ഇടങ്ങളിലും ആക്രമിക്കപെടുന്നവര്‍ എന്റെ അമ്മയും, അച്ഛനും ആണ്, അതുപിന്നെ സ്ത്രീകള്‍ സംസാരിച്ചാല്‍ ഉടന്‍ തുടങ്കുമല്ലോ വളര്‍ത്തുദോഷ കണക്കെടുക്കുന്ന ടീംസ് . എന്നാല്‍ ശരിക്കും ദേ ആര്‍ ലൈക്ക് ‘കം ഓണ്‍ എവെരിബഡി ‘ടൈപ്പ്.1000 ആണ്ടെടുത്താലും ഈ ഊളകള്‍ക്കൊന്നും ഈ ജീവിത ശൈലി മനസിലാകാന്‍ പോകുന്നില്ല എന്ന് അമ്മ പറയും. പ്രശ്‌നങ്ങള്‍ മറ്റുള്ളവരുടെ ചിന്തക്കാണ്.. നമ്മള്‍ ഇനിയും ഇതുപോലെ മരണം വരെ ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടേയിരിക്കും,ആ സഞ്ചാരം അവസാനിക്കുമ്പോള്‍ നമ്മള്‍ 3 പേര്‍ക്കും ഒരുമിച്ച് തന്നെ ആകണം എന്നും ആഗ്രഹിക്കുന്നു. Happy Birthday to the most powerful, empathetic, courageous, resilient woman ever Happy Birthday Amma.. Tell me, which is our next place to blast..