in ,

കുഞ്ഞിനെ ഏറ്റുവാങ്ങി അർജുൻ :  ആശംസകളുമായി ആരാധകർ

ആരാധകർ ഏറെ കാത്തിരുന്ന സന്തോഷവാർത്തയുമായി അർജുൻ സോമശേഖരൻ.  അർജുന്റെയും സൗഭാഗ്യയുടെയും ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന് .ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു ഇരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു കഴിഞ്ഞു. താര കല്യാണം അർജ്ജുനും ആണ് ഈ സന്തോഷവാർത്ത പങ്കിട്ടത്.  കുഞ്ഞിനെ എടുത്തു കൊണ്ടുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് അർജുൻ സന്തോഷ വാർത്തയുമായി വന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു പെൺകുഞ്ഞ് പിറന്നു എന്നും അമ്മ താരാ കല്യാണം സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട് .

രാവിലെ തന്നെ ലേബർ റൂമിൽ പോകുന്നതിനു മുൻപ് സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, കഴിഞ്ഞദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് മുതൽ തൊട്ട് സൗഭാഗ്യ നൃത്തങ്ങൾ ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു .നൃത്തം ചെയ്ത വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് .ഇപ്പോഴിതാ സന്തോഷ വാർത്തയ്ക്ക്  പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

കലാ കുടുംബത്തിൽ നിന്നും വന്ന സൗഭാഗ്യക്ക് നിരവധി ആരാധകരാണുള്ളത്, അർജുനും സൗഭാഗ്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അർജുൻ ഒരു പ്രൊഫഷണൽ ഡാൻസർ ആണ്. ചക്കപ്പഴം  എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. പക്ഷേ ഇടക്കാലത്ത് താരം സീരിയലിൽ നിന്നും പിൻമാറുകയും ചെയ്തിരുന്നു

Written by admin

ഹലോ 31: സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷമാക്കി മീര നന്ദൻ

ഞാൻ നിന്നെ സ്നേഹിക്കുന്നു, സംയുക്തക്ക് ആശംസകളുമായി സുഹൃത്തുക്കൾ