മലയാളികളുടെ സ്വന്തം രാജാവിന്റെ മകനാണ് പ്രണവ് മോഹൻലാൽ. അച്ചന്റെ ഒരു പിന്തുണയും ഇല്ലാതെ സിനിമയിൽ എത്തിയ താരമാണ് പ്രണവ്. സ്വന്തം കഴിവ് കൊണ്ട് മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രണവ് തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു. ഇന്നിപ്പോൾ ഒരുപാട് ആരാധകരുണ്ട് ഈ താര പുത്രന്. ഹൃദയം എന്ന താരത്തിന്റെ സിനിമയിലെ ഗാനങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.
ഒരുപക്ഷെ മലയാള സിനിമയിൽ ഇത്രയും സിമ്പിളായ വേറെ തരമുണ്ടോ എന്നത് സംശയമാണ്. താര രാജാവിന്റെ മകനെന്ന ഒരു അഹങ്കാരവും ജാഡയും ഇല്ലാത്ത ഒരു വ്യക്തി. ഇപ്പോൾ ഇതാ പ്രണവിന്റെ ചില കാര്യങ്ങൾ അമ്മ സുചിത്ര മോഹൻലാൽ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരിക്കുകയാണ്. ഒരുപക്ഷെ യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരു ആളാണ് അവൻ. എന്നാൽ പ്രണവ് പലപ്പോഴായും യാത്ര ചെയ്യുമ്പോൾ അമ്മ എന്ന നിലയിൽ ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും വേണ്ടാന്ന് വെച്ചുള്ള അവന്റെ യാത്ര തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യം ആണ്. എന്നെ പോലെ തന്നെ നിങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും വലിയ ബാഗും എല്ലാം തോളിൽ കയറ്റി കണ്ട കാടും മലയും കയറുന്ന ചിത്രങ്ങൾ എല്ലാം.
അവൻ വളരുന്നതോട് കൂടി അവന്റെ യാത്ര ഇഷ്ടവും കൂടി വന്നു എന്നാണ് അമ്മ പറഞ്ഞത്. ഒരു ബാഗും കൈയിൽ എടുത്ത് ജർമനി, ഹിമാലയം, ബനാറസ് തുടങ്ങിയ അവിടേക്കാണ് അവൻ കൂടുതൽ പോകുന്നത് എന്നാൽ പോകുന്നതോ ബസിലോ അല്ലെങ്കിൽ ട്രെയിനിലുമാണ് കൂടാതെ ഏത് സാഹചര്യത്തിൽ ജീവിക്കാനും അപ്പുവിന് ഇപ്പോൾ പറ്റുന്നുണ്ട്. എന്നാൽ അമ്മ എന്ന നിലയിൽ അവന്റെ ഈ യാത്രകളോട് തനിക്ക് എതിർപ്പാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനോ വൈറലാവാനോ അല്ല അവൻ യാത്ര ചെയുന്നത് മറിച്ച് ആരും പോകാത്ത വഴികളിൽ കൂടി അവന്റേതായ ഇഷ്ടങ്ങളിൽ കൂടിയാണ്. എന്തായാലും അമ്മയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൃദയം എന്ന വിനീത് ശ്രീനിവാസന്റെ സിനിമയാണ് പ്രണവിന്റേതായി പുറത്ത് വരാന്നുള്ളത്.