in ,

കൊച്ചിന് കൊണ്ടുപോകാൻ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ, ജയസൂര്യ

ജയസൂര്യ പങ്കുവച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വാഗമണ്ണിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൊച്ചുമകനായി മാറ്റി വെച്ച ഭക്ഷണത്തിന്റെ പങ്ക് തനിക്ക് നൽകിയ അമ്മയുടെ ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്. ‘ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ’യെന്നാണ് ചിത്രത്തിനൊപ്പം ജയസൂര്യ കുറിച്ചത്

നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന ‘ജോൺ ലൂർതറാ’ണ് ജയസൂര്യയുടെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒന്ന്. കുഞ്ചാക്കോ ബോബനൊപ്പം’ എന്താടാ സജി’യാണ് മറ്റൊരു ചിത്രം. അഞ്ച് വർഷൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർക്കൊപ്പം ‘മേരി ആവാസ് സുനോ’ അണിയറയിൽ പുരോഗമിക്കുകയാണ്.

ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം 2004ൽ ആണ് നടന്നത്. പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. അദ്വൈത്, വേദ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ജയസൂര്യയ്ക്ക് ഒപ്പം അഭിനയത്തിൽ അദ്വൈതും അരക്കൈ നോക്കിയിട്ടുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൂട്ടിംഗ് തിരക്കുകൾ ഒഴിയുമ്പോൾ യാത്രകൾക്ക് സമയം കണ്ടെത്തുന്ന താരം കൂടിയാണ് ജയസൂര്യ. സരിതയും യാത്രപ്രിയയാണ്. പോയ വർഷം ഇരുവരും ഒന്നിച്ച് നേപ്പാളിലും സ്വിറ്റ്‌സർലൻഡിലും യാത്രകൾ നടത്തിയരുന്നു. ഇവരുടെ യാത്രയിലെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന നടനാണ് ജയസൂര്യ. താരം നായകനായി എത്തിയ വെള്ളം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളത്തിലൂടെ ആ വർഷത്തെ സംസ്ഥാന അവാർഡും ജയസൂര്യക്ക് ലഭിച്ചു

Written by admin

വീണ്ടും സൗന്ദര്യം തുളുമ്പുന്ന പുത്തൻ വർക്ക്‌ ഔട്ട്‌ ചിത്രങ്ങളുമായി ഷംന കാസിം.. ചിത്രങ്ങൾ വൈറൽ.. !!

ഞങ്ങളുടെ കണ്‍മുന്നിലാണ് അവള്‍ മരിച്ചു വീണത്, കുടുംബത്തിലെ നഷ്ടത്തെ കുറിച്ച് ലക്ഷ്മിപ്രിയ