മലയള സിനിമയിലെ യുവനായകന്മാരില്‍ ശ്രദ്ധേയനാണ് നിവിന്‍ പോളി. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ അഭിനയ രംഗത്ത് എത്തിയ നടനാണ് നിവിന്‍. ഇപ്പോള്‍ ഭാര്യയെയും മക്കളെയും കുട്ടിക്കാലത്തെയുമൊക്കെ കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുകയാണ്. ഒരു മാഗസിന് അനുവദിച്ചഅഭിമുഖത്തിലാണ് നിവിന്‍ പോളി മനസ് തുറന്നത്.
നിവിന്‍ പോളിയുടെ വാക്കുകള്‍ ഇങ്ങനെ, ജോലി ഉപേക്ഷിച്ച് സിനിമ എന്ന സ്വപ്നത്തിന് പിന്നാലെ പോകാന്‍ റിന്ന പറഞ്ഞ ആ യെസ് ആണ് ഇന്നത്തെ താന്‍. തന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ വേണ്ടെന്ന് വച്ചയാളാണ് റിന്ന. അതുകൊണ്ട് തന്നെ അനാവശ്യമായി സമയം കളയുന്നതിന് എതിരാണ് റിന്ന. മാറി നിന്ന് ചിന്തിക്കുന്ന ക്രിട്ടിക് ആണ് ഭാര്യ. വളരെ സിംപിളായി ജീവിക്കുന്നയാളുമാണ്. തന്റെ ഭാര്യ റിന്ന എല്ലാ കാര്യത്തിനും ഉടനെ യെസ് പറയുന്ന ആളല്ല. ഷൂ തനിക്ക് ഏറെ ക്രേസുള്ള കാര്യമാണ്. എന്നാല്‍ ഇത്തിരി വിലകൂടി ഷൂ വാങ്ങിയാല്‍ സാദാ ഷൂ ഇട്ടാല്‍ പോരെ, വില കൂടിയതൊക്കെ വാങ്ങിക്കൂട്ടി പൈസ കളയണോ എന്ന് ചോദിക്കും. പിന്നീട് ആലോചിക്കുമ്പോള്‍ റിന്ന പറഞ്ഞത് ശരിയാണെന്ന് തോന്നും.
തന്റെ പിന്നിലൊരു കെട്ടിട്ട് പിടിച്ചുണ്ട് റിന്ന. ആ കെട്ട് രസമുള്ള കാര്യമാണ്. കുറച്ച് ദിവസം കൂട്ടുകാരുമൊക്കെയായി കറങ്ങാന്‍ പോകുമ്പോള്‍ തന്നെ റിന്നയുടെ വിളി വരും. ഇത്രയും മതി, തിരിച്ചു പോരൂ എന്നാകും പറയുക. വീട്ടിലേക്കുള്ള ആ തിരിച്ചു വിളിക്കല്‍ വലിയ സന്തോഷമല്ലേ. കൈനിറയെ പൈസയുമായി വളര്‍ന്ന കുട്ടിക്കാലമായിരുന്നില്ല തന്റേത്. വിദേശത്ത് ജോലിയുള്ളവരുടെ മക്കള്‍ ബ്രാന്‍ഡഡ് ഉടുപ്പുകളിട്ട്, വലിയ കാറില്‍ വന്നിറങ്ങുമ്പോള്‍ പപ്പയും മമ്മിയും എനിക്കെന്താണ് പൈസ തരാത്തതെന്ന് തോന്നിയിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം പിന്നീടാണ് കിട്ടിയത്. അങ്ങനെ വളര്‍ത്തിയത് കൊണ്ടാണ് മുന്നോട്ട് പോവണമെന്നും സ്വന്തമായി സമ്പാദിക്കണമെന്നും കുട്ടിക്കാലത്തേ തോന്നിയത്.
പഠിക്കുമ്പോള്‍ തന്നെ താന്‍ ചെറിയ കാര്യങ്ങള്‍ക്കായുള്ള പണത്തിന് വേണ്ടി ജോലി ചെയ്തിരുന്നു. നാട്ടിലെ കമ്പ്യൂട്ടര്‍ സെന്ററുകളുടെ നൂറുകണക്കിന് ബോര്‍ഡുകള്‍ പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി കെട്ടിയിട്ടുണ്ട്. കൂട്ടിന് സുഹൃത്തും നടനുമായ സിജു വില്‍സണും നെവിനും ഉണ്ടായിരുന്നു. ടെക്സ്റ്റ് ബുക്കുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് പോയി മൊത്തത്തില്‍ എടുത്ത് സ്‌കൂളുകളില്‍ വിതരണം ചെയ്യുമായിരുന്നു. എന്നാല്‍ ഇതൊന്നും ആര്‍ഭാട ജീവിതത്തിന് വേണ്ടിയായിരുന്നില്ല. തന്റെ ആദ്യത്തെ ശമ്പളം അച്ഛനും അമ്മയ്ക്കും നല്‍കുകയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ മക്കളും പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം എന്നാണ് ആഗ്രഹം. താന്‍ വളര്‍ന്ന അതേ രീതിയിലാണ് ദാദയേയും റീസയേയും വളര്‍ത്തുന്നത്. ആഗ്രഹിക്കുമ്പോഴേ എല്ലാം കിട്ടിയാല്‍ മുന്നോട്ട് പോകാനുള്ള ഫയര്‍ ഉണ്ടാകില്ല. ഇതിനാല്‍ വിലയുള്ള ടോയ്സ് വേണമെന്ന് പറയുമ്പോള്‍ തന്റെ അച്ഛന്‍ പറഞ്ഞത് പോലെ ഇത്ര വില കൂടിയ കളിപ്പാട്ടം കൊണ്ട് ഈ പ്രായത്തില്‍ കളിക്കരുത്, കുറച്ചുകൂടി വലുതായിട്ട് വാങ്ങാം എന്ന് പറയും.