പതിനാറാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം മഞ്ജു സുനിച്ചൻ. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെയും സുനിച്ചന്റെയും വിവാഹവാർഷികം ലളിതമായി ആഘോഷിച്ചത്.. ‘അങ്ങനെ 16 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്… ഒരുപാട് കാതങ്ങൾ മുന്നോട്ട്…’.– എന്നാണ് ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചത്.
റിയലിറ്റി ഷോ വഴിയായിരുന്നു മഞ്ജു അഭിനയരംഗത്തേയ്ക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല ചിത്രങ്ങൾ ലഭിച്ചു. മിനിസ്ക്രീൻ പരമ്പരകളിൽ വേഷമിട്ട ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തു .അതിനുശേഷം മഞ്ജുവിന് നിരവധി അവസരമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധിതവണ സൈബർ അറ്റക്കുകളും താരം നേരിട്ടിരുന്നു. ഇതിനെതിരെ നിയമപരമായി പോരാടി മഞ്ജു രംഗത്തെത്തിയിരുന്നു.
മറിമായം എന്ന പരമ്പരയിലൂടെ ആയിരുന്നു മഞ്ജു ഏറെ ശ്രദ്ധ നേടിയത്. താരങ്ങളെല്ലാം വിവാഹ വാർഷിക ദിന ആശംസകൾ നൽകി രംഗത്തെത്തിയിരുന്നു. മലയാളത്തിലെ ഒരുവിധപ്പെട്ട എല്ലാ താരങ്ങളുടെയും കൂടെ മഞ്ജു ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.മഞ്ജുവിനും സുനിച്ചൻ ഉം കൂടി ഒരു മകൻ ആണ് ഉള്ളത്.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്:അങ്ങനെ 16 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്… ഒരുപാട് കാതങ്ങൾ മുന്നോട്ട്..