in

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്, ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ച് രചന പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രചന നാരയണൻകുട്ടി. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രമുഖയായ നടി മലയാള സജീവമാണ്. നർത്തികയുമായ രചന സ്റ്റേജ് പരിപാടികളും ഇപ്പോൾ ഏറെ സജീവമാണ്.

വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി. അതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളെക്കുറിച്ച് രചന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സെപറേറ്റഡ് ആയ വ്യക്തിയാണ്.

അത് കഴിഞ്ഞിട്ട് പത്ത് വർഷമായി. അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നതും. പത്ത് വർഷം കഴിഞ്ഞിട്ടും വെറും പത്തൊൻപത് ദിവസത്തിനുള്ളിൽ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വരും.

നമ്മൾ അതൊക്കെ കഴിഞ്ഞ് ഒരുപാട് കടമ്പകൾ കടന്ന് മുന്നോട്ട് വന്ന് പുതിയൊരു വേ ഓഫ് ലൈഫ് നോക്കുകയാണെന്നും രചന അന്ന് വ്യക്തമാക്കി. ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ച സാഹചര്യം അതാണ്. അതൊക്കെ കഴിഞ്ഞു. ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ലെന്നും രചന വ്യക്തമാക്കി.

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. 2012 ൽ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നതെന്നും രചന വ്യക്തമാക്കി.

Written by admin

താൻ ക്യാൻസർ രോഗത്തെ വരെ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ചതു കൊണ്ടാണ് മൂത്രം പരിശുദ്ധവും പരിപാവനവുമാണ് തുറന്നുപറഞ്ഞ് കൊല്ലം തുളസി

ജോലി രാജി വെച്ച് സിനിമയിലേക്ക് ഇറങ്ങാനുള്ള ധൈര്യം അച്ഛനാണ്, സിനിമയിലേക്ക് എത്താന്‍ 10 വര്‍ഷം എടുത്തപ്പോള്‍ അത്രയും കാലം അമ്മക്കും അശ്വതിക്കും എന്റെ രണ്ട് മക്കള്‍ക്കും അച്ഛന്‍ കാവലായി, ഹൃദയം തൊടുന്ന കുറിപ്പുമായി അഭിലാഷ് പിള്ള