in

നഹാസിന് പൂട്ടുവീണു:  ഒരു കോടിയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഫിയ പോൾ

RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ രംഗത്ത്. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിർമാണ കമ്പനി കോടതിയെ സമീപിച്ചിരിക്കുകയാണ്.

ആർ.ഡി.എക്സ് സിനിമ സംവിധാനം ചെയ്യാൻ  നഹാസിന് 15 ലക്ഷം രൂപ നൽകാമെന്നായിരുന്നു നിർമ്മാതാക്കൾ നൽകിയിരുന്ന കരാർ. രണ്ടാമത്തെ സിനിമയും ഇതേ നിർമ്മാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നും അതിൽ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകുകയും ചെയ്തു.

എന്നാൽ പെട്ടെന്ന് ഒരു ദിവസം നഹാസ് ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും കൂടാതെ രണ്ടാമത്തെ  ജോലികൾക്കായി നാല് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയും നൽകിയെന്നും ഹർജിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.   എന്നാൽ പെട്ടെന്നൊരു ദിവസം സിനിമയിൽ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചതിനാലാണ് ഈ പരാതി നൽകിയിരിക്കുന്നത്. പലതവണ സിനിമ തുടരണമെന്ന് നിർമ്മാതാക്കളായ സോഫിയ പോൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ നഹാസ് വഴങ്ങിയില്ല. തുടർന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. ഏകദേശം ഒരു കോടിയിൽ അധികം രൂപയാണ് സംവിധായകൻ നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരമായി നൽകാനുള്ളത്.

Written by amrutha

വരിക്കാശ്ശേരി മനയിൽ ശാലീന സുന്ദരിയായി ശിവദ, പ്രിയതാരം കർക്കിടകത്തെ വരവേറ്റതിങ്ങനെ, ചിത്രങ്ങൾ

ഞങ്ങൾ തമ്മിൽ 37 വയസ് വ്യത്യാസം, പക്ഷെ, അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ, ആറുപേരിൽ ഏറ്റവും ക്ഷമയുള്ളത് ഇവൾക്കാണ്, ഹൻസികയെക്കുറിച്ച് കൃഷ്ണകുമാർ