in

ഭർത്താവിനും മക്കൾക്കുമൊപ്പം ഗുരുവായൂരിൽ ദർശനം നടത്തി രംഭ, പഴയ താരത്തെ കണ്ട് അമ്പരന്ന് ആരാധകർ, ഇപ്പോളും സിംപ്ലിസിറ്റിക്ക് മാറ്റമില്ലെന്ന് സോഷ്യൽ മീഡിയ

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആരംഭത്തിലും തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞു നിന്ന നടിയാണ് രംഭ. തമിഴിൽ, രജനികാന്ത്, കമല്‍, വിജയകാന്ത്, അര്‍ജുന്‍, പ്രഭു, പ്രഭുദേവ തുടങ്ങി ഒരു കാലഘട്ടത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലാണെങ്കിൽ മമ്മൂട്ടി, ദിലീപ്,ജയറാം,കുഞ്ചാക്കോബോബൻ തുടങ്ങി നിരവധി നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതോടെയാണ് രംഭ അഭിനയത്തിൽ ഇടവേള എടുത്തത്. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം വിദേശത്താണ് താരമിപ്പോൾ താമസം.

അവധി ആഘോഷിക്കാനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ രംഭ, ഇന്ന് രാവിലെ കുടുംബത്തോടൊപ്പം ​ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ എത്തിയിരുന്നു. ചുവന്ന ചുരിദാറിൽ സിമ്പിൾ ലുക്കിലാണ് രംഭ ​ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയത്. രംഭയോടൊപ്പം കൊറിയോ​ഗ്രാഫർ കലാമാസ്റ്ററും ഉണ്ടായിരുന്നു.

ശ്രീലങ്കൻ വ്യവസായി ഇന്ദ്ര കുമാറാണ് രംഭയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. വിവാഹശേഷം രംഭ ഭര്‍ത്താവിനൊപ്പം കാനഡയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇപ്പോൾ, സോഷ്യൽമീഡിയയിൽ സജീവമായ രംഭ പതിവായി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.

Written by admin

പടം കണ്ടപ്പോൾ അനശ്വരയുടെ ഭാഗങ്ങൾ  ഒന്നൂടെ കണ്ടു, യാ മോനേ!!! അനശ്വരയെ കുറിച്ച് ആരാധകർ

മറ്റൊന്നിനു വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല, ചേക്കിലെ കള്ളന്റെ കഥയ്‌ക്ക് 22 വയസ് പിന്നിടുമ്പോൾ മധുരമുള്ള ഓർമകളുമായി കാവ്യാ മാധവൻ