ഒരു ഗായകനും നായികയുമുള്ള വീടാണ് വിജയ് മാധവ് ദേവിക നമ്പ്യാർ ദമ്പതികളുടേത്. കൂടെ ഇവരുടെ കുഞ്ഞുമകൻ ആത്മജ മഹാദേവും. മൂവരും സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട കുടുംബമാണ്. ആത്മജ പിറന്നപ്പോൾ മുതലേ തന്റെ ഫേസ്ബുക്ക് കുടുബത്തിന്റെ കൂടെ കുഞ്ഞുവാവയാണ്. ഇവരുടെ പോസ്റ്റുകൾക്ക് ആരാധകരും അത്രയേറെയുണ്ട്.
2023ൽ ആറ്റുകാൽ പൊങ്കാലയുടെ സമയത്താണ് കുഞ്ഞ് ആത്മജയുടെ പിറവി. അമ്പലത്തോടടുത്ത ആശുപത്രിയിലാണ് ദേവിക കടിഞ്ഞൂൽ കണ്മണിക്ക് ജന്മം നൽകിയതും. ആത്മജയ്ക്ക് ഒരു വയസു പിന്നിട്ടു കഴിഞ്ഞ വേളയിൽ കുടുംബം വലുതാവുന്ന സന്തോഷത്തിലാണ് ദേവികയും വിജയ് മാധവും.
‘നായികയ്ക്ക് ചെറിയ ഒരു വിശേഷം ഉണ്ട് … ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം’ എന്ന് വിജയ് മാധവിന്റെ പോസ്റ്റിലെ വാക്കുകൾ
മകന് വളരെ വ്യത്യസ്തത നിറഞ്ഞ പേരാണ് വിജയ് മാധവും ദേവികാ നമ്പ്യാരും നൽകിയത്. ആത്മജ എന്നാൽ പെൺകുട്ടികൾക്ക് ഇടുന്ന പേരല്ലേ എന്നും പലരും സംശയം പ്രകടിപ്പിച്ചു. ആ സംശയം മാറ്റാൻ ദേവികയും വിജയ് മാധവും കുഞ്ഞിന്റെ പേരിൽ ഒരു യോഗ സ്കൂൾ തന്നെ ആരംഭിച്ചു. ആത്മജ സെന്റർ എന്നാണ് ഈ കേന്ദ്രത്തിന് പേര് നൽകിയത്
തിരുവനന്തപുരം ശാസ്തമംഗലത്താണ് ആത്മജ സെന്റർ പ്രവർത്തിക്കുന്നത്. യോഗയ്ക്ക് പുറമെ നിരവധി കലാ മേഖലകളിൽ പരിശീലനം നൽകുന്ന പ്രഗത്ഭർ ഇവിടെയുണ്ട്. ദേവികയും ചില മേഖലകളിൽ പരിശീലനം നേടിയിട്ടുണ്ട്