മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചെങ്കിലും സല്ലാപത്തിൽ നായികയായി എത്തിയതോടെ നടിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോൾ ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ഭോപ്പാലിലാണ് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ നാൽപ്പത്തിമൂന്നാം ജന്മദിനം.
14 വർഷത്തിനുശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോളിതാ ഹൗഓൾഡ് ആർയുവിലൂടെയുള്ള തിരിച്ചുവരവിനു ശേഷമുള്ള ആദ്യത്തെ ടെലിവിഷൻ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വാക്കുകൾ,
സിനിമ വളരെ പ്രോംപറ്റായൊന്നും ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല. ടെക്‌നിക്കൽ സൈഡിൽ ഒരുപാട് മാറ്റം എനിക്ക് ഫീൽ ചെയ്തു. ഗുരുവായൂരിൽ അരങ്ങേറ്റം ചെയ്യുമ്പോൾ അത് വാർത്തയാവുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. അതിനൊരുപാട് പ്രാധാന്യം കിട്ടി. പ്രത്യേക ഉദ്ദേശങ്ങളോട് കൂടി ചെയ്തതല്ല. എന്തൊക്കെയോ നിമിത്തങ്ങളൊക്കെയുണ്ടായി, ഒന്ന് കഴിഞ്ഞ് അടുത്ത സംഭവം. അങ്ങനെ സംഭവിച്ചതാണ് ഒന്നും പ്രീപ്ലാൻഡായിരുന്നില്ല.
സ്ത്രീയായിട്ട് ജനിച്ചിട്ടുണ്ടെങ്കിൽ ഈ സിനിമയുടെ ഏതെങ്കിലും ഭാഗം അറിയാതെയെങ്കിലും എഫക്റ്റ് ചെയ്തിരിക്കുമെന്ന് സിനിമയുടെ റിലീസിന് മുൻപേ ഞാൻ പറഞ്ഞിരുന്നു. നമ്മുടെ സമൂഹത്തിൽ ഈയൊരു അവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ഇതെന്നായിരുന്നു സാറ ടീച്ചർ പറഞ്ഞത്. ഇതൊരു വ്യക്തിയുടെ മാത്രം കാര്യമല്ല. അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ സംഭവിക്കുന്ന കാര്യം നാച്ചുറലായി സിനിമയിലും കാണിക്കുകയായിരുന്നു.