in

ലാളിത്യം,സൗമ്യം, വിനയമാണെങ്കില്‍ കൂടപ്പിറപ്പിനെപോലെ; മോഹന്‍ലാലിനെ കുറിച്ച് പികെ ശ്രീമതി

നടന്‍ മോഹന്‍ലാലിനെ പ്രശംസിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി. കണ്ണൂരില്‍ ദേശാഭിമാനി ദിന പത്രം സംഘടിപ്പിച്ച പരിപാടിയില്‍ മോഹന്‍ലാലിനോടൊപ്പം പങ്കെടുത്ത ശേഷമാണ് നടനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

‘അഭിനയകലയിലെ അതികായന്‍, പകരം വെക്കാനില്ലാത്ത മലയാളത്തിന്റെ പ്രിയ നടന്‍. ശ്രീ മോഹന്‍ലാല്‍. ദേശാഭിമാനിയുടെ പരിപാടിയില്‍ 3മണിക്കൂര്‍ ആണ് ചിലവഴിച്ചത്. ലാളിത്യം, എത്രമാത്രം സൗമ്യം, വിനയമാണെങ്കില്‍ കൂടപ്പിറപ്പിനെപോലെ.

മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയത്തെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. ഒരുപാട് നല്ല സിനിമകള്‍ ചെയ്യാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ദേശാഭിമാനിക്കൊപ്പം ചേര്‍ന്നതിനു ഹൃദയം നിറഞ്ഞ നന്ദി. കണ്ണൂരില്‍ വന്ന് പരിപാടിയില്‍ പങ്കെടുത്തതിനും’ എന്നാണ് പി കെ ശ്രീമതി കുറിച്ചത്.

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓണം റിലീസായി സെപ്റ്റംബർ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Written by admin

ഒന്നിലധികം റിലേഷനുകൾ ഉണ്ടായിരുന്നു, കാലഘട്ടത്തിൽ നമുക്ക് യോജിച്ചതിനാൽ സംഭവിച്ചു പോയത്, ഇനിയൊരു പരീക്ഷണത്തിന് സമയമില്ല- ഋതു മന്ത്ര

ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദ്‌ പോലുള്ള അഞ്ച് പൈസയ്ക്ക് ഗുണം ഇല്ലാത്ത കുറെയെണ്ണത്തിന് ഒരു വിചാരമുണ്ട് ഇവരൊക്കെ ദേശീയ തലത്തിൽ എന്തോ സംഭവം ആണെന്ന്, തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്