കുമാരപിള്ള സാറേ, ഈ വിദേശ യാത്ര എന്തിനാണെന്ന് ലളിതമായ ഭാഷയിൽ പറഞ്ഞു തന്നാട്ടെ, അതേ ഉത്തമാ, ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലല്ലോ. ഫലം വരുമ്പോൾ ഇന്ത്യ ഇല്ലാതായാൽ താമസിക്കാൻ കൊള്ളാവുന്ന വേറെ വല്ല രാജ്യവും ഉണ്ടോ എന്നറിയാനാണ് ഈ യാത്ര മുഖ്യമന്ത്രിയുചെ സ്വകാര്യ യാത്രയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ.
മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം വിദേശയാത്രയ്‌ക്കുപോയിരിക്കുന്നത് നിരവധി ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. മൂന്ന് വിദേശരാജ്യങ്ങളിലൂടെ പത്തൊന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അറിയിക്കാതെയാണ് മുഖ്യമന്ത്രി രാജ്യം വിട്ടിരിക്കുന്നത്.
ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളിലൂടെയുള്ള മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സഞ്ചാരം. മുഖ്യമന്ത്രിയും ഭാര്യയും കൊച്ചുമകനും യാത്ര തിരിക്കുന്നതിനു മുന്‍പുതന്നെ മകളും മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും രാജ്യം വിട്ടിരുന്നു. വിനോദ സഞ്ചാരത്തിനാണത്രേ മുഖ്യമന്ത്രിയുടെ സകുടുംബയാത്ര. കേരളം കൊടുംചൂടില്‍ വെന്തുരുകുകയും, അത് സഹിക്കാനാവാതെ മനുഷ്യര്‍ പിടഞ്ഞുവീണ് മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശീതളഛായ തേടി മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിലേക്ക് പറന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് ചെണ്ടകൊട്ടി അറിയിക്കേണ്ടതുണ്ടോ എന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ചോദിക്കുന്നത്. ചെണ്ടകൊട്ടി