in

സിംഗിൾ മദർ ആയ ശേഷം ജീവിതത്തിൽ കരുത്തയാണെന്ന് തിരിച്ചറിഞ്ഞു!!!  തുറന്നുപറഞ്ഞ് ഭാമ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഭാമ. നിഖിത എന്നാണ് ഭാമയുടെ യഥാർത്ഥ പേര്. ചിത്രത്തിൽ ലോഹിതദാസ് ആണ്  നടിക്ക് ഭാമ എന്ന പേരുവെച്ചത്. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളൊക്കെ ശ്രദ്ധ നേടിയവയും ആയിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ താൻ ഒരു സിംഗിൾ മദർ ആണെന്ന് ഭാമ വെളിപ്പെടുത്തുകയാണ്. മകൾ ഗൗരിയുടെ കൂടെയുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഭാമ തുറന്നുപറച്ചിൽ നടത്തിയത്. ഈ അടുത്ത കാലങ്ങളിലായാണ് ഭാമ ഡിവോഴ്സ് ആയി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. സമൂഹമാധ്യമത്തിൽ ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ നീക്കം ചെയ്യുന്നതോടുകൂടിയായിരുന്നു ആരാധകർക്ക് സംശയമുണ്ടായി. ഇപ്പോൾ മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു സിംഗിൾ മദർ ആകുന്നത് വരെ താൻ ഇത്രത്തോളം കരുത്തുള്ള ഒരാളാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും കൂടുതൽ ശക്തിയാക്കുക എന്നത് മാത്രമായിരുന്നു തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ഏക വഴിയൊന്നും താരം സമൂഹമാധ്യമത്തിലൂടെ കുറിച്ചിട്ടുണ്ട്. ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്.

കോട്ടയം സ്വദേശിയായ ബിസിനസ്മാനായ അരുൺ ഭാമയെ വിവാഹം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ തന്റെ പേരിനൊപ്പം ഉള്ള ഭർത്താവിൻറെ പേര് ഒഴിവാക്കിയതും ഭർത്താവിന് ചിത്രങ്ങൾ പങ്കുവെച്ചതിനുശേഷം ഡിവോഴ്സ് ആയി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Written by amrutha

ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലല്ലോ. ഫലം വരുമ്പോൾ ഇന്ത്യ ഇല്ലാതായാൽ താമസിക്കാൻ കൊള്ളാവുന്ന വേറെ വല്ല രാജ്യവും ഉണ്ടോ എന്നറിയാനാണ് ഈ യാത്ര

ഫുൾ എപ്ലസ് ഒന്നുമില്ല, എങ്കിലും ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, കുറിപ്പുമായി പിതാവ്