in

365 ദിവസം എത്ര വേ​ഗമാണ് കടന്നു പോയത്, സന്തോഷ വാർത്ത അറിയിച്ച് മാളവിക കൃഷ്ണദാസും ഭർത്താവും

സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. എന്നാൽ പ്രേക്ഷകർ ഏറ്റെടുത്തത് നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. നായികാ നായകനിലെ സഹമത്സരാർത്ഥിയായ തേജസിനെയാണ് മാളവിക വിവാഹം കഴിച്ചത്.

ഇപ്പോൾ മാളവികയുടെ ഏറ്റവും പുതിയ പോസ്റ്റു ആണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വിവാഹ വാർഷികമാണ് ഇന്ന് എന്നാണ് മാളവിക അറിയിക്കുന്നത്. വിവാഹദിനത്തിൽ എടുത്ത ചില ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.

“എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ അനുഭവപ്പെടുകയാണ്. കഴിഞ്ഞ 365 ദിവസങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ നിരവധി സ്നേഹവും തമാശയും എല്ലാം ചേർന്നത് ആയിരുന്നു. എല്ലാദിവസവും എൻറെ ഹൃദയത്തിലേക്ക് സന്തോഷം കൊണ്ടുവരുന്ന വ്യക്തിക്ക് ആദ്യത്തെ ആനിവേഴ്സറി ആശംസകൾ. ഇനിയൊരു ജീവിതകാലം മുഴുവൻ ഇങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത ഓർമ്മകൾ ഉണ്ടാക്കാൻ സാധിക്കട്ടെ” – ഇതാണ് മാളവിക ഇൻസ്റ്റാഗ്രാമിൽ എഴുതിയത്. നിരവധി ആരാധകർ ആണ് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

വീട്ടുകാരുടെ അനുഗ്രഹത്തോടെ 2023 മെയ് 3 നായിരുന്നു വിവാഹം. നായികാ നായകന് ശേഷം ഒരു സിനിമയിൽ അഭിനയിച്ച് തേജസ് അപ്രത്യക്ഷനായി. മാളവിക ചില സീരിയലുകൾ ചെയ്തു എങ്കിലും ഇപ്പോൾ അഭിനയത്തിൽ നിന്ന് മാറി യൂട്യൂബിൽ സജീവമാവുകയാണ്.

Written by admin

ജയറാം മഞ്ജു വാര്യരെ വിവാഹത്തിന് ക്ഷണിച്ചില്ലേ എന്തുകൊണ്ടാണ് മാളവികയുടെ വിവാഹത്തിന് മഞ്ജു എത്താതിരുന്നത്

ഭർത്താവിന്റെ പാത്രം കഴുകാൻ ഇഷ്ടമുള്ള ഭാര്യയാണ് ഞാൻ പൂമുഖവാതിൽക്കൽ ഭാര്യ പക്ഷേ പ്രേമിന് അതൊന്നും ഇഷ്ടമല്ല