മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരകുടുംബമാണ് സുകുമാരന്റെയും മല്ലികയുടെയും ഈ കുടുംബത്തിലെ എല്ലാവരും തന്നെ സിനിമ മേഖലയുടെ ഭാഗമാണ് എന്ന ഒരു പ്രത്യേകത കൂടി ഈ കുടുംബത്തിന് ഉണ്ട് ഇപ്പോഴത്തെ നമ്മുടെ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാണ് ഇതിനിടയിൽ ബിജെപി പാർട്ടിയെ പിന്തുണച്ചുകൊണ്ട് മല്ലിക സുകുമാരൻ രംഗത്ത് വന്നത് ശ്രദ്ധ നേടുന്നുണ്ട് മല്ലിക സുകുമാരൻ നടി ശോഭന തുടങ്ങിയവരൊക്കെ ബിജെപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്ത് ഉണ്ട് കേരളത്തിലെ എല്ലാ എൻഡിഎ സ്ഥാനാർത്ഥികൾക്കും വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് മല്ലിക എത്തിയത് ശ്രദ്ധ നേടിയിരുന്നു
ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് മല്ലിക ഇക്കാര്യം പറയുന്നത് നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് തോന്നുന്നത് മോദിക്ക് പിന്തുണ നൽകുന്ന പ്രതിനിധികൾ കേരളത്തിൽ നിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ് പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയ സമയത്ത് വി മുരളീധരൻ സഹായിച്ചുവെന്നും മല്ലിക പറയുന്നുണ്ട് വി മുരളീധരൻ വിളിച്ചപ്പോൾ രണ്ടുദിവസത്തിനകം ഫ്ലൈറ്റ് വരുമെന്നും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു
ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് അവിടെ നിന്നും വരാൻ സമയത്ത് കൊറോണ കാരണം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു മകനും സംഘവും ജോർദാനിൽ കൂടിപ്പോയി സുരേഷ് ഗോപി മോഹൻലാൽ തുടങ്ങി എല്ലാവരും അവരെ വിളിച്ചു പക്ഷേ സത്യസന്ധമായി ഒരു കാര്യം പറയുകയാണെങ്കിൽ കേന്ദ്രമന്ത്രി വി മുരളീധരനെ ഞാൻ നേരിട്ട് വിളിച്ചിരുന്നു ഒരമ്മയുടെ ദുഃഖം അത് അവർക്ക് മനസ്സിലായി സുരേഷിനോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു രണ്ട് ദിവസം കൂടി വെയിറ്റ് ചെയ്താൽ മതി വേറെ ഒരു കുഴപ്പവുമില്ല എന്നും അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് ചാർട്ട് ചെയ്യുകയും ചെയ്തു എന്നാണ് മല്ലിക പറയുന്നത് എന്നിട്ടും മല്ലിക സുകുമാരൻ കേരളത്തിൽ മാറ്റം വരണമെങ്കിൽ ബിജെപി വരുന്നൂ എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുകയാണ് പലരും നിരവധി ആളുകളാണ് മല്ലികയുടെ വാക്കുകൾക്ക് പ്രതിഷേധവുമായി വരുന്നത്