in

‘ഞങ്ങളുടെ പൊന്നച്ഛാ’ അച്ഛന്റെ ഓർമ ദിനത്തിൽ കുറിപ്പുമായി അമൃതയും അഭിരാമിയും, ഇതാണ് സ്നേഹമെന്ന് സോഷ്യൽ മീഡിയ

പിതാവ് പി.ആര്‍.സുരേഷിന്റെ ഓര്‍മകളില്‍ വിങ്ങലോടെ ഗായകരായ അമൃത സുരേഷും അഭിരാമിയും. പിതാവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ഞങ്ങളുടെ പൊന്നച്ഛാ’ എന്നാണ് അമൃത ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. ‘ഒരു വര്‍ഷം. ഓം നമഃ ശിവായ’ എന്ന് അഭിരാമി ചിത്രത്തിനൊപ്പം കുറിച്ചു.

അച്ഛന്റെ നെഞ്ചോടു ചേര്‍ന്നു നില്‍ക്കുന്ന ഓര്‍മച്ചിത്രവും അമൃത സുരേഷ് പോസ്റ്റ് ചെയ്തു. അച്ഛന്റെ പ്രിയപ്പെട്ട ഭജന്‍ പാടി ഗായിക ആദരവ് അര്‍പ്പിച്ചു. നിരവധി പേരാണ് ഗായക സഹോദരിമാരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കമന്റുകള്‍ അറിയിക്കുന്നത്.

സ്‌ട്രോക്കിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18നാണ് പി.ആര്‍.സുരേഷ് അന്തരിച്ചത്. വീട്ടില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഓടക്കുഴല്‍ കലാകാരനായിരുന്നു സുരേഷ്.

സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തിയ കലാകാരിയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികൾക്ക് അറിയാവുന്നതാണ്. അമൃതയുടെ ഒപ്പം എപ്പോഴും നിഴലായി തന്നെ അച്ഛനും ഉണ്ടായിരുന്നു. പലപ്പോഴും അച്ഛനെ കുറിച്ച് അമൃത വാചാലയായിട്ടുണ്ട്.

Written by admin

സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം ബിഗ് ബോസ് വീട്ടിൽ നിലനിന്നു പോകുന്ന വ്യക്തിയാണ് ശ്രീതു

വീട് പണി കഴിയുന്നേനു മുന്നേ മരിക്കുമോ എന്ന് പേടിച്ചു !!  രോഗവസ്ഥയെ കുറിച്ച് ഗ്ലാമി ഗംഗ