മലയാളികൾ ഇന്നും ഒരു നൊമ്പരത്തോടെ മാത്രം കാണുന്ന മമ്മൂട്ടി ചിത്രം കറുത്തപക്ഷികളിലൂടെ ആണ് മാളവിക വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും നടി സ്വന്തമാക്കി. മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ എന്നിവയാണ് പ്രധാന സിനിമകൾ. സിബിഐ അഞ്ചാം ഭാഗത്തിലാണ് മാളവിക ഒടുവിൽ അഭിനയിച്ചത്.
മൂന്നു വർഷങ്ങൾ കൊണ്ടെടുത്ത നിർണായക തീരുമാനമാനം വെളിപ്പെടുത്തുകയാണ് മാളവിക. ‘കേശദാനം, സ്നേഹദാനം’ എന്ന ഹെയർ ഡൊണേഷൻ പരിപാടിയിൽ പങ്കെടുത്ത ശേഷം മനംമാറ്റം ഉണ്ടായി. തന്നെ അറിയാവുന്ന, പ്രത്യേകിച്ചും നീളന്മുടിയുടെ ഫാനായവർക്ക് ഇതൊരു ഷോക്ക് ആയിരിക്കും എന്ന് മാളവിക മനസിലാക്കുന്നു
ആവശ്യക്കാർക്ക് സ്വന്തം തലമുടി ദാനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്ന് മാളവിക പറഞ്ഞു. മറ്റൊരാൾക്ക് സ്‌പെഷൽ ആണെന്ന് തോന്നാനും, ആത്മവിശ്വാസം ഉയർത്തിപിടിക്കാനും കാരണമാവുന്നു
ഈ തീരുമാനത്തെ പിന്തുണയ്ക്കാനും സ്വീകരിക്കാനും കാണിച്ച മനസിന് അച്ഛനും അമ്മയ്ക്കും മാളവിക നന്ദി അറിയിച്ചു. മകളെ ആദ്യമായി നീളം കുറഞ്ഞ തലമുടിയുമായി കാണേണ്ടിവന്നത് അവർക്കത്ര എളുപ്പമായിരുന്നില്ല എന്ന് മാളവിക. എന്നാൽ അവരുടെ സ്നേഹമാണ് തനിക്ക് സർവവും എന്നും മാളവിക കൂട്ടിച്ചേർത്തു