മലയാള സിനിമയിൽ ആക്ഷൻ രാജാവായി വിഹരിച്ച സുരേഷ് ഗോപി ഇപ്പോൾ രാഷ്ട്രീയത്തിൽ വളരെ മികച്ച രീതിയിൽ തന്നെ മുന്നേറുകയാണ് ബിജെപിയുടെ ശക്തനായ ഒരു മത്സരാർത്ഥിയായി മാറിയ സുരേഷ് ഗോപി ഇത്തവണ തൃശൂർ മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നിലനിൽക്കുകയാണ്. കഴിഞ്ഞ രണ്ടുതവണയും അദ്ദേഹത്തെ കൈവിട്ട തൃശ്ശൂർ ഇത്തവണ അദ്ദേഹത്തെ തുണയ്ക്കും എന്ന് തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇപ്പോൾ മത്സരത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യുദ്ധം തുടങ്ങാൻ പോവുകയാണ് എന്ന് മാധ്യമപ്രവർത്തകർ പറയുമ്പോൾ യുദ്ധമല്ല മത്സരമാണ് നടക്കുന്നത് എന്നും ആരോട് യുദ്ധം ചെയ്യാനാണ് എന്നുമാണ് സുരേഷ് ഗോപി ചോദിക്കുന്നത്
കാണുമ്പോൾ ആവേശം തന്നെയാണ് തോന്നുന്നത് വിജയത്തിലേക്കുള്ള ആവേശമാണ് എന്നാണ് തോന്നുന്നത്. ഈ ആവേശം അങ്ങനെ നിലനിൽക്കട്ടെ എന്നും സുരേഷ് ഗോപി പറയുന്നു. നടക്കുന്നത് യുദ്ധമല്ല മത്സരമാണെന്ന് ആരുടെ അടുത്ത യുദ്ധം ചെയ്യാനാണ് മത്സരമാണ് നടക്കുന്നത് പോരാളികളാണ് ഓരോരുത്തരും എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ആ പോരാളികളിൽ ഒരു വിജയ് വേണം അത് ഇത്തവണ തൃശ്ശൂരുകാർ എന്നെ പ്രഖ്യാപിച്ചു നല്ല രീതിയിലുള്ള ആത്മവിശ്വാസം തനിക്കുണ്ട് എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. സുരേഷ് ഗോപിയുടെ വാക്കുകൾ വളരെ വേഗം തന്നെ ഇടുകയാണ് ചെയ്യുന്നത് ഇത്തവണ തൃശ്ശൂർ സുരേഷ് ഗോപിക്കൊപ്പം തന്നെ നിൽക്കും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്
ബിജെപി പ്രവർത്തകരും വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മണ്ഡലമാണ് ഇത്തവണ തൃശ്ശൂര് സുരേഷ് ഗോപിക്കെതിരെ അടുത്ത് വലിയ തോതിലുള്ള വിമർശനങ്ങൾ വന്നിരുന്നു എങ്കിലും തൃശ്ശൂര് ഇത്തവണ സുരേഷ് ഗോപിയെ കൈവിടില്ല എന്ന് തന്നെയാണ് ഓരോരുത്തരും പ്രതീക്ഷിക്കുന്നത് അത്രത്തോളം മികച്ച രീതിയിൽ ആണ് തൃശ്ശൂരിന് വേണ്ടി സുരേഷ് ഗോപി ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത് അതേസമയം ഇനിയും പരാജയം സ്വീകരിക്കുകയാണെങ്കിൽ ഇനി തൃശ്ശൂർ മത്സരിക്കാൻ നിൽക്കരുത് എന്ന് നടൻ മമ്മൂട്ടി അടക്കമുള്ളവർക്ക് എന്നോട് പറഞ്ഞിരുന്നു എന്നും ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടായിരുന്നു ഇത്തവണ എന്താണെങ്കിലും തൃശ്ശൂർ തന്നെ കൈവിടില്ല എന്ന പൂർണ്ണ വിശ്വാസം സുരേഷ് ഗോപി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.