കുറച്ച് അധികം ദിവസങ്ങളായി കേരളത്തിൽ മുഴുവൻ സംസാരവിഷയം ആയിരിക്കുന്നത് കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഭാരത് അരിയാണ് പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം വലിയതോതിൽ വർദ്ധിച്ചതിനെ തുടർന്നാണ് കേന്ദ്രം പുതിയൊരു അരിയുമായി രംഗത്ത് എത്തിയിരിക്കുന്നത് വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന അരിയാണ് ഭാരതാരി ഒരു കിലോ ഭാരതരയ്ക്ക് 29 രൂപയാണ് കേന്ദ്രസർക്കാർ വിലയായി നിശ്ചയിച്ചിരിക്കുന്നത് 5 കിലോ 10 കിലോ പാക്കറ്റുകളിൽ വിപണിയിൽ ഇത് ലഭ്യമാകും പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം കേന്ദ്രഭക്ഷ്യ മന്ത്രിയായ പിയൂഷ് ഗോയൽ ഡൽഹിയിൽ വച്ചാണ് നിർവഹിച്ചത്
കേരളത്തിലെ വിപണിയിലേക്ക് ഭാരതാരി അവതരിപ്പിക്കുന്ന ഫ്ലാഗ് ഓഫ് കഴിഞ്ഞദിവസം തൃശ്ശൂരിൽ നടക്കുകയും ചെയ്തു. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവൻ ഭാരതരി എത്തിക്കും എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് കേരളത്തിൽ അരിവിതരണത്തിന്റെ മുഴുവൻ ചുമതലയും സുരേഷ് ഗോപി ആയിരിക്കും എന്നും പറയുന്നുണ്ട് ഇതിനെക്കുറിച്ച് നടനം ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു ഇത് വലിയൊരു മാറ്റമായിരിക്കും സാധാരണക്കാർക്കിടയിൽ എത്തിക്കുക എന്നാണ് പറഞ്ഞത് അതോടൊപ്പം തന്നെ ബിജെപി മൂന്നാം ടൈം ആയി എത്തുന്നതോടെ ഇന്ത്യയിൽ തന്നെ വലിയ മാറ്റമുണ്ടാകുമെന്നും സാമ്പത്തിക ശക്തിയിൽ മൂന്നാമതായി ഇന്ത്യ മാറുമെന്ന് ഒക്കെ അദ്ദേഹം പറയുകയും ചെയ്തിരുന്നു
തൃശ്ശൂരിൽ അരിവിതരണത്തിനു വേണ്ടി 10 വാലുകളാണ് സജ്ജീകരിച്ചിട്ടുള്ളത് പദ്ധതിയുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾക്ക് ശേഷമാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വാഹനം വഴി അരിപ്പിക്കുന്നത് മലപ്പുറം കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നേരിട്ടുള്ള ഔട്ട്ലെറ്റുകൾ ആരംഭിക്കുവാൻ ഉള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത് അടുത്ത ആഴ്ചയോടെ കൂടുതൽ ലോറികളിലും ആയി കേരളം മുഴുവൻ ഭാരതരി എത്തും. ഇതോടെ നേരിട്ട് ജനങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഒരാൾക്ക് 10 കിലോ വരെ വാങ്ങാനുള്ള ഒരു സംവിധാനമാണ് ലഭ്യമാകുന്നത് ഇങ്ങനെ അല്ല എങ്കിൽ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള ശൃംഖലകൾ വഴിയോ അല്ലെങ്കിൽ ഈ കോമേഴ്സ് ഔട്ട്ലെറ്റുകൾ വഴിയോ ഒക്കെ തന്നെ ഈ ഒരു അരി ലഭ്യമാകും എന്നാണ് പറയുന്നത്. ഈയൊരു അരിക്ക് വേണ്ടി വലിയ തോതിൽ തന്നെ ഇപ്പോൾ ആളുകൾ കാത്തിരിക്കുകയാണ് ചെയ്യുന്നത്.