ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മലൈക്കോട്ട് വാലിബൻ എന്ന ചിത്രം വലിയ തോതിൽ തന്നെ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ് ഈ ചിത്രത്തിനെതിരെ വലിയൊരു ഹേറ്റ് ക്യാമ്പയിൻ തന്നെ നടക്കുന്നുണ്ട് എന്നായിരുന്നു പലരും പറഞ്ഞിരുന്നത് മലയാളത്തിൽ ഇത്തരം ഒരു ചിത്രം വന്നിട്ടില്ല എന്നും വേറിട്ട വ്യത്യസ്തമായ ഈ ചിത്രം പല മലയാളികളും അംഗീകരിക്കുന്നില്ല എന്നും പലരും പറയുന്നുണ്ട് മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ബോക്സ് ഓഫീസിൽ ചിത്രം വലിയതോതിൽ വിജയം നേടുന്നില്ല എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് തിയറ്ററിൽ എത്തുമ്പോൾ പ്രേക്ഷകരിൽ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്
ഇപ്പോൾ ചിത്രത്തെക്കുറിച്ച് പ്രശസ്ത ചായാഗ്രഹനായ സന്തോഷ് തുണ്ടിയിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ചിത്രം ഒരു സിനിമാറ്റിക് മാസ്റ്റർപീസ് ആണ് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയാണ് ആ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചതുപോലെ മോഹൻലാലിന്റെ പ്രകടനം കുറോസോവ ചിത്രങ്ങളിലെ നടനായ തോഷിരോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുന്നതാണ് എന്നും സന്തോഷ് പറയുന്നുണ്ട്. ദൃശ്യങ്ങൾ നാടകം കവിത എന്നിവയുടെ ഒരു സിമ്പണിയാണ് ഈ ചിത്രം.. കുറോ സാവയുടെയും റഷ്യൻ കിഴക്കൻ യൂറോപ്പ്യൻ സിനിമകളുടെയും ഷോലയുടെയും ഒക്കെ ചായ ഈ സിനിമയിൽ യാദൃശ്ചികമായി വന്നതും അല്ല
മലയാള സിനിമ പ്രേമികൾ എന്ന നിലയിൽ നമുക്ക് പരിചിതമായതിൽ നിന്ന് വിട്ടുള്ള അതിന്റെ അന്താരാഷ്ട്ര മേന്മയെ നമ്മൾ മനസ്സിലാക്കണം വിമർശനങ്ങൾക്ക് പകരം അതിരുകളെ മറികടക്കാൻ ധൈര്യം കാട്ടുന്ന സംവിധായകരെയും നിർമാതാക്കളെയും സാങ്കേതിക പ്രവർത്തകരെയും അഭിനേതാക്കളെയും പ്രോത്സാഹിപ്പിക്കുകയും വേണം ലിജോ ജോസ് പല്ലിശ്ശേരി ചിത്രങ്ങൾ പ്രേക്ഷകരെ അതിന്റെ ഏതു മാത്രമായ ഒരു സവിശേഷ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത് മോഹൻലാലിന്റെ പ്രകടനം മികച്ചതായിരുന്നു. ആക്ഷൻ രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരിക്കുന്നത് അനായാസമായ അപൂർവ തന്നെയാണ്. സിനിമയിൽ നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത് നമുക്ക് പരിചിതമായ മനസ്സുകൾക്ക് വേണ്ടിയാണ് പക്ഷേ സിനിമ നൽകുന്ന യഥാർത്ഥ സന്തോഷം നമ്മുടെ കംഫർട്ട് സോണുകൾക്ക് പുറത്താണ് ലോക സിനിമ വേദിയിൽ മലയാള സിനിമയുടെ ഗ്രാഫ് ഉയർത്തുന്ന സമാനതകളില്ലാത്ത ഒരു ചലച്ചിത്ര അനുഭവത്തിനായി ഒരുങ്ങുകയാണ് ഈ ചിത്രം എന്നും സന്തോഷ് പറയുന്നു.