മലയാളി പ്രേക്ഷകർക്കടകം വളരെയധികം ഇഷ്ടമുള്ള ഒരു നടനാണ് രജനീകാന്ത് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ വളരെ പെട്ടെന്ന് തന്നെ രജനീകാന്തിന് സാധിച്ചു എന്നതാണ് സത്യം. ഏറ്റവുമടുത്ത സമയത്ത് ഇറങ്ങിയ ജയിലർ അടക്കമുള്ള ചിത്രങ്ങൾ വലിയ സ്വീകാര്യതയാണ് ഒരു നടൻ എന്ന നിലയിൽ രജനീകാന്തിന് നേടിക്കൊടുത്തത് ഇപ്പോഴിതാ രജനീകാന്ത് വലിയ തോതിലുള്ള സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് അതിന് കാരണം അയോധ്യയിലെ രാമ പ്രതിഷ്ഠ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു എന്നതാണ് ഇതിന്റെ പേരിൽ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് രജനീകാന്ത് നേരിടുന്നത് ഇപ്പോഴിതാ അതിനെല്ലാം മറുപടി പറയുകയാണ് അദ്ദേഹം
അയോധ്യയിലെ ചടങ്ങിൽ താൻ പങ്കെടുത്തത് തന്റെ വിശ്വാസം കൊണ്ടാണ് അതിനെ രാഷ്ട്രീയവുമായി ആരും പറയേണ്ട എന്നാണ് അദ്ദേഹം പറയുന്നത്. ചരിത്രത്തിലെ ഒരു മഹനീയമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമാണ് താൻ കരുതുന്നത് ആ ചരിത്രം മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ച 150 പേരിൽ ഒരാൾ താനാണ് എന്ന് പറയുന്നത് തനിക്ക് അഭിമാനവും വളരെയധികം സന്തോഷവും നൽകുന്ന കാര്യമാണ് എന്നും രജനീകാന്ത് പറയുന്നുണ്ട് ഇനി എല്ലാവർഷവും താൻ അയോധ്യയിൽ പോകുമെന്നും അതൊരു ആത്മീയതയാണ് എന്നും രജനീകാന്ത് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ പേരിൽ കുറച്ചു സമയങ്ങളായി അദ്ദേഹം വലിയതോതിൽ തന്നെ സൈബർ ആക്രമണം നേരിടുകയായിരുന്നു
നടൻ മോഹൻലാലും ഇതേ കാര്യത്തിന് തന്നെ സൈബർ ആക്രമണം നേരിട്ടിരുന്നു മോഹൻലാൽ അയോധ്യയിലെത്തിയില്ല എന്നും പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത് ഇല്ല എന്നും അതിനാൽ മോഹൻലാലിന്റെ ചിത്രങ്ങൾ ബഹിഷ്കരിക്കും എന്നും പറഞ്ഞു കൊണ്ടായിരുന്നു വലിയ തോതിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത് എന്നാൽ ഇതിന് നടന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും ഇതുവരെയും പുറത്തു വരികയും ചെയ്തിട്ടില്ല. സൈബർ ആക്രമണം വളരെ വലിയ തോതിൽ തന്നെ മോഹൻലാൽ നേരിടേണ്ട ഒരു സാഹചര്യമായിരുന്നു നിലവിൽ ഉണ്ടായിരുന്നത് മൗനമായി തന്നെയാണ് അതിന് മോഹൻലാൽ മറുപടി നൽകിയിരുന്നത് എന്നതാണ് സത്യം. സമാനമായ അവസ്ഥയിൽ തന്നെയാണ് നടൻ രജനീകാന്ത് കടന്നുപോകുന്നത് എന്നാൽ അദ്ദേഹം ഇതിന് മറുപടി പറയുകയും ചെയ്തിട്ടുണ്ട്