in

ഞങ്ങളുടെ മോനുക്കുട്ടൻ പോയിട്ട് അഞ്ചുവർഷം ആകുന്നു.

lintu rony brother

സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിത ആയിട്ടുള്ള താരമാണ് ലിന്‍റ്റു റോണി. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് താരം അടുത്ത സമയത്ത് അമ്മയായത്. ഗർഭകാല വിശേഷങ്ങളൊക്കെ തന്നെ തന്റെ യൂട്യൂബ് ചാനൽ ലൂടെ ആരാധകരോട് താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് മകന്റെ പേരിനെ പറ്റിയും മരിച്ചുപോയ സഹോദരനെ കുറിച്ചും ഒക്കെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് മരണപ്പെട്ട സഹോദരന്റെ പേരാണ് മകന് ഇട്ടത് എന്നും അവന്റെ അനുഗ്രഹം എന്നും മകൻ ഉണ്ടാകുമെന്നുമാണ് നടി പറയുന്നത്. ലെവി കുട്ടന്റെ പേരിനെ കുറിച്ചാണ് പലരും ചോദിക്കാറുള്ളത്.

അവന്റെ പേര് ഞങ്ങളുടെ വീട്ടിലുള്ളവർക്ക് ഒക്കെ വളരെ സുപരിചിതമായിട്ടുള്ള ഒന്നാണ്. കാരണം ഞങ്ങളുടെ മോനുക്കുട്ടന്റെ പേരാണ് ലവി എന്നത്. മോനുക്കുട്ടൻ ആരാണെന്ന് അറിയാത്ത കുറെ ആളുകളും ഉണ്ട് അവൻ എന്റെ ആകെയുള്ള ഒരു സഹോദരനാണ് അവൻ ഞങ്ങളെ വിട്ടു പോയിട്ട് അഞ്ച് വർഷമാണ് കഴിഞ്ഞിരിക്കുന്നത് അവന്റെ പേരാണ് മകന് ഇട്ടിരിക്കുന്നത് ആ പേര് തന്നെ എന്റെ കുഞ്ഞിന് ഇടണം എന്നത് എന്റെ ഒരു ആഗ്രഹം കൂടിയായിരുന്നു എന്നാൽ എനിക്ക് പെൺകുഞ്ഞ് വേണം എന്നായിരുന്നു ആഗ്രഹം. ആൺകുഞ്ഞിനെ കുറിച്ച് ഞാൻ ഒരിക്കൽ പോലും സ്വപ്നം കണ്ടിട്ടില്ല എനിക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുട്ടി ആയിരിക്കും എന്നായിരുന്നു ഞാൻ വിചാരിച്ചത്

ജെൻഡർ റിവീലിന്റെ സമയത്താണ് മോനാണ് വരുന്നത് എന്ന് അറിയുന്നത് ആ സമയം തൊട്ട് ഭർത്താവ് പറയുന്നുണ്ട് ഞാനാണ് കുഞ്ഞിന് പേരിടുന്നത് എന്ന് ഞാൻ അത് എന്റെ ഭർത്താവിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു ഞാൻ മോനെ പ്രസവിച്ചു എന്റെ നെഞ്ചിലേക്ക് അവനെ ഇട്ട സമയത്ത് ഭർത്താവ് വന്നു വിളിച്ച് പേരാണ് ലവി എന്ന്. അപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി എന്റെ മോനുക്കുട്ടനാണ് എന്റെ കൈയിലേക്ക് വന്നത് എന്നാണ് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നത് ഓരോ ചലനങ്ങളും കാണുമ്പോൾ എനിക്ക് തോന്നുന്നതും അങ്ങനെയാണ് ഭർത്താവിനെ പോലെയാണ് കുട്ടി ഇരിക്കുന്നത് പക്ഷേ പലരും പറയും എനിക്ക് എന്റെ സഹോദരനെയാണ് ഓർമ്മ വരുന്നത് എന്ന് എന്റെ സങ്കടം തീർക്കാൻ വേണ്ടി ദൈവം എനിക്ക് അയച്ചുതന്നതാണ് എന്റെ മോനെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Written by rincy

പ്രണവിനോടുള്ള ഇഷ്ടം തുടങ്ങുന്നത് സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ തുറന്നു പറഞ്ഞ് ശാലിൻ സോയ.

ഞാൻ വളർത്തിയ മകൾ എന്റെ മേൽ എങ്ങനെ കൈ വെക്കും? അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി ഷക്കീല