ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായി വിവേകാനന്ദൻ വൈറലായി എന്ന ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നടന്ന തർക്കത്തെ തുടർന്ന് പകുതിക്ക് വെച്ച് ഇറങ്ങിപ്പോയതിന്റെ വിശദീകരണം നൽകി നടി മെറീന. സമൂഹമാധ്യമത്തിൽ ആ സംഭവം ഒരിക്കലും സ്ക്രിപ്റ്റഡ് അല്ലെന്നും തനിക്കുണ്ടായ ഒരു അനുഭവം പ്രേക്ഷകരുമായി പങ്കുവെച്ചതാണെന്ന് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ നടി വെളിപ്പെടുത്തി.നമ്മുടെ ഗതികേട് മറ്റൊരാളോട് തുറന്നു പറയുമ്പോൾ അത് കേൾക്കാൻ പോലും തയ്യാറാകുന്നില്ലെങ്കിൽ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയല്ലാതെ മറ്റു നിവർത്തിയില്ലെന്ന് കൂട്ടിച്ചേർത്തു.
താരത്തിന്റെ വാക്കുകൾ: ഒരുപാട് വിഷമം തോന്നുകയും പ്രതികരിക്കാൻ പോലും പറ്റാത്ത ഇറങ്ങിപ്പോയതുമായ ഒരു ഇൻറർവ്യൂ. എന്താണ് താൻ പറയാൻ വന്നത് എന്ന് പോലും അംഗീകരിക്കാത്തവർ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പറയുമ്പോൾ ഇപ്പോഴും തനിക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ട്. അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന കമന്റുകൾ കണ്ടപ്പോൾ ഞാൻ ഒരു ഫെമിനിസ്റ്റാണ് വിക്റ്റിംഗ് കാർഡ് പ്ലേ ചെയ്യുകയാണ് എന്നൊക്കെയാണ് ചിലർ ചൂണ്ടിക്കാണിച്ചത്..
തിരുവനന്തപുരത്ത് ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നല്ലൊരു ബാത്റൂം കൂടി തനിക്ക് തന്നിട്ടില്ല. അന്ന് പീരിയഡ്സ് ആയിരുന്നു. ശാരീരികമായും നല്ലൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ദിവസമായിരുന്നു.പക്ഷേ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവരുടെ കാരവാൻ ഉപയോഗിച്ചോളാൻ പറഞ്ഞു.
ഇതുപോലെ പല ലൊക്കേഷനുകളിലും നമുക്ക് വേണ്ട കാര്യങ്ങൾ ചോദിച്ചു മേടിക്കേണ്ട അവസ്ഥയാണ് വന്നിട്ടുള്ളത്. ഇതുപോലെതന്നെ മറ്റൊരു ലൊക്കേഷന്റെ അടുത്ത് ബാറിനടുത്തുള്ള ഒരു ഹോട്ടൽ ആയിരുന്നുതന്നത്. ഹോട്ടലിന്റെ താഴെയുള്ളവർ മുഴുവൻ കള്ളുകുടിച്ചിരിക്കുന്ന സമയത്താണ് തനിക്ക് ഹോട്ടലിൽ പോകേണ്ട അവസ്ഥ വന്നിരുന്നു.ആ സമയത്തൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പിന്നെ താൻ തന്നെ നേതൃത്വം ഏറ്റെടുത്തു തിരുവനന്തപുരം മറ്റൊരു ഹോട്ടൽ ബുക്ക് ചെയ്യാൻ പ്രൊഡക്ഷനോട് ആവശ്യപ്പെടുകയായിരുന്നു എന്നും നടി പറഞ്ഞു.
View this post on Instagram