സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ തന്നെ വാർത്ത നേടിയ സംഭവമായിരുന്നു ശബരിമലയിലെ തിരക്ക് ദിവസങ്ങളോളം ക്യൂവിൽ കാത്തു നിന്നിട്ടാണ് അയ്യപ്പന്റെ മുഖം ഒന്ന് കാണാൻ തന്നെ ഭക്തന്മാർക്ക് സാധിക്കുന്നത് അതും ഒരു മിന്നായം പോലെ ഒരു സെക്കൻഡ് മിന്നി മാഞ്ഞ് കാണാം എന്ന് മാത്രം എപ്പോൾ വേണമെങ്കിലും അയ്യപ്പന്റെ മുഖം കാണാൻ സാധിക്കും മാത്രമല്ല അവർക്ക് ഇഷ്ടമുള്ള നേരം അത്രയും അവരുടെ സങ്കടങ്ങൾ ശ്രീകോവിലിനു മുൻപിൽ നിന്ന് പങ്കുവയ്ക്കുകയും ചെയ്യാം മാത്രം ലഭിക്കുന്ന ഒരു സൗകര്യമാണ് ഇത്. ഇതിനെക്കുറിച്ച് പറയുകയാണ് ഇപ്പോൾ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമഴന ജയറാം ശ്രീ കോവലിനു മുൻപിലെത്തി കുറച്ച് അധികം നേരം പ്രാർത്ഥിച്ചതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെ…
ഒരു സിൽമ സെലിബ്രേറ്റി മിനുറ്റുകൾ എടുത്ത്, അയ്യപ്പ സ്വാമി ശ്രീകോവിലിനു മുന്നിൽ നിന്ന് തൊഴുതു വണങ്ങി കരഞ്ഞു പ്രാർത്ഥിക്കുന്നു…അവിടെ നിന്ന് സാധാരണക്കാരന് ഇങ്ങനെ ഒന്ന് കരയാൻ ദേവസ്വം വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടോ. പണവും പ്രശസ്തിയുമുള്ളവർക്ക് എത്ര സമയം വേണമെങ്കിലും തൊഴാൻ പറ്റും തന്ത്രീസ് നേരിട്ട് വന്ന് പ്രസാദവും കൊടുക്കും.. പച്ചവെള്ളം പോലും കിട്ടാതെ 17 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് ശ്രീക്കോവിലിലെത്തിയ ഒരു ഭക്തന് ഇതുപോലെ വാഴ ഇലയിൽ പ്രസാദം കിട്ടുമോ ജയറാം നിൽക്കുന്ന VIP ലൈനിന്റെ പിന്നിലേക്ക് നോക്കൂ, സാധാരണക്കാരെ ഇന്ത്യാ -പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദി എന്നപോലെ തള്ളി മാറ്റുന്നു… പതിനാറ് മുതൽ ഇരുപ്പത്തി നാല് മണിക്കൂർ Q നിന്നവർ ഒരു ഇടിമിന്നൽ പോലെ നീങ്ങി പോവുന്നു…സ്വാമി ശരണം…തത്വമസി..
VIP കൾക്ക് ഒരു അസി ദാരിദ്രവാസികൾക്ക് വേറേ അസ്സി.. ഭയങ്കരം തന്നെ സ്വാമിയേ..അയ്യപ്പൻ തന്ത്രിയോട് പ്രത്യേകം പറഞ്ഞിരുന്നു, ജയറാം വന്നാൽ, 5 മിനുട്ട് എന്നെ തൊഴുതിട്ട് വിട്ടാൽ മതിയെന്ന്. പുള്ളീടെ പുത്യ സിൽമ അയ്യപ്പൻ മണ്ഡലകാല തിരക്കുമൂലം കണ്ടില്ല OTT യിൽ വരുമ്പോൾ ആമസോണിലോ, നെറ്റ്ഫ്ലൈക്‌സിലോ തത്വമസിയിലോ കാണാം എന്നും അയ്യപ്പൻ ഉറപ്പ് കൊടുത്തിട്ടുണ്ടേത്രെ.. മണിക്കൂർ നീണ്ട ക്യു വിൽ പച്ചവെള്ളം കിട്ടാതെ അയ്യപ്പനെ തൊഴാൻ കാത്തു നിന്ന സ്വാമിമാർ നിലം തൊടാൻ പോലും ആകാതെ വായുവിൽ, വി ഐ പി സ്വാമി അയ്യപ്പനോട് തന്റെ കഷ്ടസുഖങ്ങൾ വിവരിക്കുന്നു…
ഈ വീഡിയോ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കാണുമ്പോൾ ശബരിമലയിലെ VIP ദർശന ഇടപാടുകൾ നിഷ്‌ക്കളങ്ക ഭക്തർക്ക് നേരെ തുണിപൊക്കി കാണിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെ വയ്യ! ശബരിമലയിൽ കുഞ്ഞുങ്ങളും വികലാംഗരും, വായോധികരും ഉൾപ്പെയുള്ള സാദാരണക്കാരായ ഭക്തരെ മണിക്കൂറുകളോളം ക്യൂവിൽ നി൪ത്തി വെള്ളം പോലും കൊടുക്കാതെ നടത്തുന്ന ഭക്തി വ്യവസായം അഭിലഷണീയമല്ല. ലക്ഷക്കണക്കിന് മനുഷ്യർ ശ്വാസമെടുക്കാൻ പോലുമാകാതെ കൈക്കുഞ്ഞുങ്ങളുമായി ഒരേനിൽപ്പ് മണിക്കൂറുകളോളം നിൽക്കുമ്പോൾ VIP കളെ തോളിൽ കയറ്റികൊണ്ടുപോയി നടയിൽ വെയ്ക്കുമ്പോൾ തന്ത്രിവന്ന് VIP യുടെ തോളിൽ കയ്യിട്ടുകൊണ്ടുപോയി അയ്യനെ കാണാ൯ പ്രത്യേക ദ൪ശന സൗകര്യം ഒരുക്കികൊടുക്കുന്ന ഈ ഇരട്ടതാപ്പ് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം . പ്രാര്‍ഥന ഫലിക്കുന്നില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ്; പ്രതി അറസ്റ്റിൽ
ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. ബോംബേറിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു .ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. രണ്ടുതരത്തിലുള്ള ചന്ദനത്തിരികളുണ്ട്.ഒന്ന് ദൈവത്തിനും, രണ്ടാമത്തേത് കൊതുകിനും.പക്ഷെ രസം എന്താണെന്നുവെച്ചാൽ ഏത് കത്തിച്ചാലും ദൈവം വരികയുമില്ലാ, കൊതുക് ഒട്ട് പോകുകയുമില്ലാ….. ഡൈബമാണെങ്കിൽ എന്താ ഒരു കാര്യം ഏറ്റെടുത്താൽ പറ്റില്ലെങ്കിൽ പറ്റില്ല എന്ന് തുറന്ന് പറഞ്ഞാൽ പോരെ